‘ഞാൻ രാവിലെ ഉണർത്താൻ ചെന്നപ്പോഴേക്കും…’: വികാസ് സേതിയുടെ മരണം, അവസാന നിമിഷങ്ങൾ പങ്കുവെച്ച് ജാൻവി

vikas

ടെലിവിഷൻ താരം വികാസ് സേതിയുടെ മരണ വാർത്ത ഇന്നലെ വലിയ ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഈ മരണ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരത്തിന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതടക്കമുള്ള പ്രതികരണങ്ങളാണ് ഏവരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോഴിതാ ഈ ആരാധകരുടെ ചോദ്യത്തിനെന്നോണം വികാസ് സേതിയുടെ  അവസാന നിമിഷങ്ങളെ പറ്റി സംസാരിക്കുകയാണ് ഭാര്യ ജാൻവി.

ALSO READ: പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

ഒരു കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ നാസിക്കിൽ പോയെന്നും പിന്നാലെ ഛർദ്ദി അടക്കമുണ്ടായി വികാസിന്റെ ആരോഗ്യ നില വഷളാവുകയും ആയിരുന്നു എന്നാണ് ജാൻവി പറയുന്നത്. വികാസ് ആശുപത്രിയിൽ പോകാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. പിടിഐയോടായിരുന്നു ജാൻവിയുടെ പ്രതികരണം.

ALSO READ: രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

” എന്റെ അമ്മയുടെ വീട്ടിൽ ഞങ്ങൾ എത്തിയതിന് ശേഷം വികാസ് ഛർദ്ദിച്ചു. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. തുടർന്ന് ഞങ്ങൾ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രാവിലെ ഉണർത്താൻ ചെന്നപ്പോഴേക്കും വികാസ് മരിച്ചിരുന്നു. കാർഡിയാക് അറസ്റ്റ്    മൂലം രാത്രി ഉറക്കത്തിൽ മരണം സംഭവിച്ചു എന്നാണ് ഡോകട്ർ പറഞ്ഞത്” ജാൻവി പറഞ്ഞു.

ALSO READ: ഞാൻ വേറൊന്നും ചെയ്തില്ല, ഇത്രേ ചെയ്തൊള്ളു! ചിക്കബല്ലാപൂരീലെ മലമുകളിൽ യുവാവിന്റെ റീൽസ് ഷോ, ഇങ്ങ് വാടാ കുട്ടായെന്ന്  പൊലീസ് മാമൻ

നിരവധി ജനപ്രിയ ഹിന്ദി സീരിയലുകളിൽ കേന്ദ്ര കഥാപാത്രമായെത്തിയ താരം ആയിരുന്നു വികാസ്. ക്യാബിൻ ക്രൂ അംഗമായ അമിതയായിരുന്നു  ആദ്യ പങ്കാളി. ഇരുവരും ചേർന്ന് ‘നച് ബലിയെ” എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News