അരിക്കൊമ്പനെ തളയ്ക്കാൻ വിക്രം പുറപ്പെട്ടു

അരിക്കൊമ്പനെ തളയ്ക്കാൻ വിക്രം എന്ന കുങ്കിയാന വയനാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് പുറപ്പെട്ടു. ഇടുക്കിയിലെ ചിന്നക്കനാൽ,ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനാണ് വിക്രമിനെ കൊണ്ടു വരുന്നത്.

ആദ്യം രണ്ട് കുങ്കിയാനകളെ വയനാട്ടിൽ നിന്നും കൊണ്ടു വരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വനംവകുപ്പിൻ്റെ ലോറികളിൽ ഒരെണ്ണം ഇന്നലെ അപകടത്തിൽപ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര മുടങ്ങുകയായിരുന്നു. വിക്രമിന് പുറമെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. 21 ന് നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മടക്കുവെടി വെക്കുന്ന തീയതി തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News