ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ കഥാപാത്രം; വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്ത്

ആകാംഷക്കൊടുവിൽ വിക്രം നായകനാകുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നവംബര്‍ 24നാണ് ചിത്രത്തിന്റെ റിലീസ്. വിനായകന്‍, ധ്രുവനച്ചത്തിരത്തിന്റെ തന്റെ സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ അടക്കം നേരത്തെ താരനിരയില്‍ ഇല്ലാത്തവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് ട്രെയിലറിൽ നിന്ന് പുറത്തുവരുന്ന സൂചന.

ALSO READ: കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു: മലയോര -തീരപ്രദേശങ്ങളില്‍ ജാഗ്രത

ഏറ്റവും ബെസ്റ്റായ 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് പുറത്തു വരുന്ന വിവരം.പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രമാണ് ഒടുവില്‍ റിലീസിന് തയ്യാറായിരിക്കുന്നത്.ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്.

ALSO READ:വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും; മെഡിക്കൽ സാമഗ്രികളും ഭക്ഷണവും ​ഗാസയിലേക്ക് അയച്ച് ബഹ്‌റൈൻ

അതേസമയം ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ വേഷമായിരിക്കും ധ്രുവ നച്ചത്തിരത്തിലേത് എന്നാണ് വിവരം. ഇവരെ കൂടാതെ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ കഥാപാത്രങ്ങളാകുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News