ഞെട്ടിക്കാനായി വിക്രമിന്റെ അടുത്ത വരവ്; ‘തങ്കലാനിനെ’ കാത്ത് ആരാധകവൃന്ദം

ഞെട്ടിക്കുന്ന കഥാപാത്രങ്ങളുമായി വിക്രം അരങ്ങു വാഴാൻ തുടങ്ങിയിട്ട് കാലം കുറെയായി. എല്ലാ ചിത്രങ്ങളിലും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ വിക്രം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സിനിമ പ്രേമികൾക്കും വിക്രം ആരാധകർക്കും കാത്തിരിപ്പിനുള്ള അടുത്ത വകയാണ് ‘തങ്കലാൻ’ എന്ന സിനിമ. കാത്തിരിപ്പിനു കാരണമായി ചില പ്രഖ്യാപനങ്ങളും ചിത്രത്തെക്കുറിച്ചു വിക്രം നടത്തിയിട്ടുണ്ട്. കോലാർ സ്വർണ കഹാനിയുടെ കഥ പറയുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് ആണ് ചിത്രത്തിന്റെ സംവിധാനം. ഇതിൽ നടന് സംഭാഷണങ്ങളൊന്നും ഇല്ല. തങ്കലാന്റെ തെലുങ്ക് ടീസർ ലോഞ്ചിങ് വേളയിൽ വിക്രം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇതോടെ ആരാധകരും വലിയ അമ്പരപ്പിലാണ്.

ALSO READ: മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

സംഭാഷണങ്ങൾക്ക് പകരം പ്രത്യേകതരം ശബ്ദങ്ങളും അലർച്ചയും മുരൾച്ചയുമൊക്കെയാകും ഉണ്ടാവുക എന്നും താരം പറഞ്ഞിരുന്നു. എന്നാൽ വിക്രം മാധ്യമങ്ങളുടെ ചോദ്യത്തിന് തമാശയ്ക്കു പറഞ്ഞതാണെന്നാണ് വിക്രമിന്റെ മാനേജർ സൂര്യനാരായണൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ടീസറിൽ തനിക്ക് സംഭാഷണങ്ങളില്ലെന്നാണ് വിക്രം ഉദ്ദേശിച്ചതെന്നാണ് സൂര്യനാരായണൻ പറയുന്നത്. പാർവതി തിരുവോത്തും മാളവിക മോഹനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ: ഹര്‍ദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News