ജീവിതം ദുരിതത്തിലായി പിതാമഗന്റെ നിര്‍മ്മാതാവ്, പിതാമഗനില്‍ വിക്രത്തിന് പ്രതിഫലം 1.25 കോടി സൂര്യക്ക് 5 ലക്ഷം

വിക്രമിന്റെയും സൂര്യയുടെ താരജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സിനിമയായിരുന്നു ‘പിതാമഗന്‍’. പിതാമഗനിലെ അഭിനയം വിക്രത്തിന് ഭരത് അവാര്‍ഡും സംസ്ഥാന അവാര്‍ഡുമെല്ലാം സമ്മാനിച്ചിരുന്നു.

പിതാമഗനിലെ അഭിനയത്തിന് വിക്രമിന് ലഭിച്ച പ്രതിഫലം 1.25 കോടി രൂപയായിരുന്നു. സൂര്യക്ക് ലഭിച്ചത് 5 ലക്ഷവും. പിതാമഗന്റെ ബജറ്റാകട്ടെ 13 കോടിയും. ചിത്രത്തിന്റെ സംവിധായകന്‍ ബാലക്കും ലഭിച്ചിരുന്നു 1.15 കോടി രൂപ. പിതാമഗന്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ മാത്രം സമ്മാനിച്ചപ്പോള്‍ കൈപൊള്ളിയത് നിര്‍മ്മാതാവിന് മാത്രം. 50 ലക്ഷം രൂപയായിരുന്നു പിതാമഗന്റെ നിര്‍മ്മാതാവ് വിഎ ദുരൈയുടെ നഷ്ടം.

സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് സുഹൃത്തിന്റെ വീട്ടിലാണ് പിതാമഗന്റെ നിര്‍മ്മാതാവ് വിഎ ദുരൈയുടെ ഇപ്പോഴത്തെ താമസം. സാമ്പത്തികമായി തകര്‍ന്ന് ചികിത്സയക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ദുരൈ. ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പിതാമഗനായി നല്‍കിയ പ്രതിഫലത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദുരൈ.

നടന്‍ സൂര്യ ദുരൈയുടെ ചികിത്സയ്ക്കായി 2 ലക്ഷം രൂപ സഹായമായി നല്‍കിയിരുന്നു. ഇപ്പോള്‍ കാലിലെ വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരൈ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്നം. ദുരൈയുടെ അവസ്ഥ ഒരു സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സൂര്യ ധനസഹായവുമായി വന്നത്. രജനീകാന്തും ദുരൈയെ ഫോണില്‍ ബന്ധപ്പെട്ട് സഹായ വാഗ്ദാനം നല്‍കിയിരുന്നു. ബാബയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച സമയത്ത് രജനീകാന്ത് 51 ലക്ഷം രൂപ നല്‍കി സഹായിച്ച കാര്യം നേരത്തെ ദുരൈ വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News