അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനുള്ള വിക്രാന്ത് മാസിയുടെ തീരുമാനം ഇന്റര്‍നെറ്റില്‍ വൈറലായിയിരുന്നു. അഭിനയത്തില്‍ നിന്നുള്ള സ്ഥിരമായ വിരമിക്കല്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആ പ്രഖ്യാപനം മനസ്സിലാക്കിയത്. ഇപ്പോള്‍, ഒരു മാധ്യമ പരിപാടിയില്‍, താരം തന്റെ തീരുമാനത്തിന് പിന്നിലെ യഥാർഥ കാരണം വിശദീകരിച്ചു.
താന്‍ ഒരു പുതിയ രക്ഷിതാവായതിനാലാണ് ഇടവേളയെന്നാണ് താരം പറഞ്ഞത്. തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പങ്കുവെച്ചു. ‘ഞാന്‍ എപ്പോഴും സ്വപ്നം കണ്ട ജീവിതം, ഒടുവില്‍ എനിക്ക് ലഭിച്ചു. അതിനാല്‍ അത് ജീവിക്കാനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഒരു ഇടവേള എടുക്കണം’- ചടങ്ങില്‍ താരം പറഞ്ഞു.
Read Also: ‘അങ്കൂർ’ 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരം: ശബാന ആസ്മി
‘എന്റെ മകന്‍ ജനിച്ചു, അവനോടും ഭാര്യയോടുമൊപ്പം നല്ല സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതെല്ലാം ഒരേസമയം സംഭവിക്കുന്നു. അതിനാലാണ് ഞാന്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതിയത്. ഒരു നടന്‍, മകന്‍, അച്ഛനും ഭര്‍ത്താവും എന്ന നിലയില്‍, ഞാന്‍ പ്രൊഫഷണലായി ചെയ്തത് വീണ്ടും കാലിബ്രേറ്റ് ചെയ്യാനുള്ള സമയമായി. ഒരു നടനെന്ന നിലയില്‍ എനിക്ക് ഈ രാജ്യത്ത് മറ്റെന്താണ് ചെയ്യാന്‍ കഴിയുക?’ ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെത്തന്നെ മെച്ചപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here