2025 ന് ശേഷം അഭിനയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തയില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിക്രാന്ത് മാസി രംഗത്ത്. സോഷ്യല്‍മീഡിയ പോസ്റ്റിലെ തന്റെ വാക്കുകള്‍ ആളുകള്‍ തെറ്റായി വായിച്ചുവെന്നാണ് താരം ഇപ്പോള്‍ പറയുന്നത്.
ഞാന്‍ റിട്ടയര്‍ ചെയ്യുന്നില്ല . ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു,ആരോഗ്യവും ശ്രദ്ധിക്കണം… ആളുകള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്- വിക്രാന്ത് മാസി സ്വകാര്യ മാധ്യമത്തിനോട് തന്റെ ഭാഗം വിശദീകരിച്ചു.
Also Read : http://37ാം വയസ്സില്‍ അഭിനയം മതിയാക്കി ഈ നടന്‍; ഞെട്ടി ഫാന്‍സ്
നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് കഴിഞ്ഞ ദിവസം ഇടവരുത്തത് അദ്ദേഹത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് തന്നെയായിരുന്നു.
അടുത്ത വർഷത്തോടെ വിരമിക്കാനാണ് പ്ലാൻ. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നുവെന്നും ഭര്‍ത്താവ്, അച്ഛന്‍, മകന്‍ എന്നീ നിലകളില്‍ വീണ്ടും പ്രവർത്തിക്കാനുള്ള സമയമായെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എക്കാലവും കടപ്പെട്ടിരിക്കുന്നു’ എന്ന് അദ്ദേഹം നേരത്തെ കുറിപ്പിന്റെ അവസാനം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here