വിലങ്ങാട് ഉരുള്‍പൊട്ടല്‍ ; അതിജീവനത്തിന് കരുത്തുപകര്‍ന്ന് യൂത്ത് ബ്രിഗേഡ്

കോഴിക്കോട് നാദാപുരം വിലങ്ങാട്ടുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. നാദാപുരം ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറിലേറെവരുന്ന യൂത്ത് ബ്രിഗേഡ്‌സാണ് വെള്ളവും ഭക്ഷണവും രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളുമായി വിലങ്ങാട് ദുരിതബാധിത പ്രദേശത്തേക്ക് ഓടിയെത്തിയത്. ഉരുള്‍പൊട്ടലുണ്ടായെന്ന് അറിഞ്ഞ 30ന് പുലര്‍ച്ചെതന്നെ സിപിഐ മ്മിന്റെയും യൂത്ത് ബ്രിഗേഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുത്തിയൊലിക്കുന്ന പുഴ അതിരുകടന്ന് വീടുകളിലേക്ക് എത്തിയപ്പോള്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ഇവരെ വിളിച്ച് ഉണര്‍ത്താനും വെള്ളം കയറിയ വീടുകളില്‍നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താനും യുവജനത മുന്നിട്ടിറങ്ങി. എന്നാല്‍ രാവിലെ ആയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങള്‍ക്ക് മനസിലായത്.

ALSO READ:  കിളിമാനൂരിൽ ഇരുതലമൂരിയുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

കോടികളുടെ നഷ്ടമാണ് ഇതിനോടകം പ്രദേശത്തുണ്ടായത്. 15 വീടുകള്‍ ഒലിച്ചുപോയി. 25 വീടുകള്‍ നശിച്ചു. 185 കുടുംബങ്ങളില്‍നിന്ന് 900 പേരോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ നാടിന്റെ പ്രിയപ്പെട്ട മാത്യുമാഷിന്റെ മൃതദേഹം ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് കിട്ടിയത്. തീരാ ദുഖമായി ആ വേദനയും നാടിന് ഏറ്റുവാങ്ങേണ്ടിവന്നു.

ALSO READ: പട്ടിക ജാതി – വര്‍ഗ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താം; ചരിത്ര വിധിയുമായി സുപ്രീം കോടതി

ല്ലാച്ചിയില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചുകൊണ്ടാണ് യൂത്ത് ബ്രിഗേഡ്സ് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ശേഖരിച്ചത്. അവിടെനിന്ന് കരുകുളത്തെ സെന്ററില്‍ എത്തിച്ച് ആവശ്യാനുസരണം വിലങ്ങാടേക്ക് എത്തിക്കും. പാറയും മണ്ണും വീണ് നശിച്ച റോഡിലൂടെ വെള്ളവും ഭക്ഷണവുമുള്‍പ്പെടെ തോളിലേറ്റി അവരെത്തി. രക്ഷാപ്രവര്‍ത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഒട്ടനവധി ദുരിതങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന വിലങ്ങാട് ജനത അതിജീവനത്തിന്റെ പാതയിലാണ്. പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ മുന്നോട്ട് പോകുകയാണ് നാടെന്ന് പ്രദേശവാസികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News