വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് സന്ദര്‍ശിച്ച കേന്ദ്രദുരന്തനിവാരണ സംഘം. മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച സംഘം വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ വിലങ്ങാടിനെയും ഉള്‍പെടുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

ALSO READ: നടിയുടെ പീഡന പരാതി; മുൻ‌കൂർ ജാമ്യപേക്ഷയുമായി മണിയൻപിള്ള രാജു

ശനിയാഴ്ച ഉച്ചയോടു കൂടിയാണ് കേന്ദ്ര ദുരന്തനിവാരണ സംഘം കോഴിക്കോട് വിലങ്ങാട് എത്തിയത്. വയനാട്ടില്‍ എത്തിയ സംഘം നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വയനാട്ടിലെ പരിശോധനകള്‍ക്ക് ശേഷം വിലങ്ങാട് എത്തിയത്. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതബാധിതരായവരോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളോടും സംഘം വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ALSO READ: ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

ബില്‍ഡിങ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഡയരക്ടര്‍ പ്രദീപ്കുമാര്‍, ഐ ഐ ടി പ്രൊഫസര്‍ ഡോ. കുനങ്കോ, സി ഡി ആര്‍ ഐ: കണ്‍സള്‍ട്ടന്റ് അജയ്കുമാര്‍, കെ എസ് ഡി എം എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവരുടെ സംഘമാണ് മേഖലയില്‍ പരിശോധന നടത്തിയത്. രണ്ടാഴ്ചയ്ക്കകം എന്‍ ഐ ടി പ്രതിനിധികളും മേഖലയില്‍ പരിശോധന നടത്തും.തുടര്‍ന്നാകും പുനരധിവാസ നടപടികളിലേക്ക് കടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News