തൂത്തുക്കുടി വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ മണൽ ഖനന മാഫിയ സംഘം വെട്ടിക്കൊന്നു

തൂത്തുക്കുടിയിൽ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. മുറപ്പനാട് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലൂർദ് ഫ്രാൻസിസി(56)നെയാണ് മണൽ മാഫിയ സംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. താമിരഭരണി ജലപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന മണൽ ഖനന മാഫിയക്കാരാണ് ലൂർദു ഫ്രാൻസിസിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

അനധികൃത മണൽ കടത്തിനെതിരെ ലൂർദ് ഫ്രാൻസിസ് കർശന നടപടിയെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ രണ്ട് പേർ ഇയാളുടെ ഓഫീസിൽ അതിക്രമിച്ച് കയറി ക്രൂരമായി വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. പൊലീസെത്തി ഉടൻ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റൊരാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News