മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ഗ്രാമവാസി

നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന മധ്യപ്രദേശില്‍ പ്രചാരണം നടത്തുകയായിരുന്ന ബിജെപി നേതാവിന്റെ തള്ളവിരല്‍ കടിച്ചു മുറിച്ച് ഗ്രാമവാസി. ശിവപുരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു എംഎല്‍എ സുരേഷ് ധക്കാഡിന്റെ കൈവിരലാണ് രാം പ്രസാദ് എന്ന യുവാവ് കടിച്ചു മുറിച്ചത്. ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ജീവകാരുണ്യ പട്ടികയിൽ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി

അതേസമയം യുവാവിന് മാനസിക വൈകല്യമുള്ളതിനാല്‍ എംഎല്‍എ കേസ് നല്‍കാന്‍ തയ്യാറായില്ല. 2018ലെ തെരഞ്ഞെടുപ്പ് സമയം പ്രദേശത്തെത്തിയ എംഎല്‍എ അടുത്ത തെരഞ്ഞെടു്പ്പടുത്തപ്പോഴാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ ചുറ്റും നിരന്നു. അഞ്ചു വര്‍ഷം കഴിഞ്ഞാണല്ലോ ഞങ്ങളെ കാണാനെത്തിയതെന്ന് പലരും ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് നല്ല സ്‌കൂളുകളില്ലെന്ന പരാതിയും ജനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തന്നെ വീണ്ടും എംഎല്‍എയായി തിരഞ്ഞെടുക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നുമാണ് ഇതിന് ബിജെപി നേതാവ് മറുപടി നല്‍കിയത്.

ALSO READ: യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

മറ്റൊരു സംഭവത്തില്‍, കരൈര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ഖാതിക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖാതിക്കും ഗ്രാമവാസിയുമായി ഏറ്റുമുട്ടേണ്ടി വന്നു.തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇയാളെ കണ്ടതെന്നും പിന്നീട് കാണാതാവുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

ALSO READ: ഇസ്രയേൽ സൈന്യം ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യതയെന്ന് പരാമർശം; മന്ത്രിക്ക് സസ്പെൻഷൻ

നവംബര്‍ 17നാണ് മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News