ബിഹാറിൽ ‘മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി’; പ്രതികൾ ഒരു ​ഗ്രാമം മുഴുവൻ, വീഡിയോ

ബീഹാർ ജെഹവാബദിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലെ വിചിത്രമായ മോഷണമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നിര്‍മാണത്തിലിരുന്ന മൂന്ന് കിലോ മീറ്റര്‍ നീളമുള്ള റോഡ് മോഷണം പോയ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോഷണത്തിന് പിന്നിൽ ഒരു ഗ്രാമം മുഴുവനുമാണ് എന്ന് അറിയുമ്പോഴാണ് കൂടുതല്‍ കൗതുകം.

Also read:വയനാട്ടിലിത് പോലീസ്‌ മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്

ജില്ലാ ആസ്ഥാനവും ഗ്രാമവും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മാണം തുടങ്ങിയത്. രണ്ട് മാസം മുൻപാണ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാര്‍  റോഡ് നിര്‍മാണത്തിന് തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചത്.

Also read:ദീപാവലി അവധി; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ

റോഡ് നിര്‍മ്മിക്കാന്‍ ഇട്ട കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുന്‍പ് വലിയ കൊട്ടയില്‍ ഗ്രാമീണര്‍ വാരിയെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡ് നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണല്‍, കല്ല് എന്നിവയും ഗ്രാമീണര്‍ റോഡില്‍ നിന്നും അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോയി. നിരവധി ആളുകളാണ് വിവിധ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News