ഛത്തിസ്ഗഡില്‍ പാമ്പ് കൊത്തി യുവാവ് മരിച്ചു, ജീവനോടെ പാമ്പിനെ ചിതയിലിട്ട് കൊന്ന് ഗ്രാമവാസികള്‍

ഛത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പാമ്പിന്റെ കടിയേറ്റ് 22കാരന്‍ മരിച്ചു. പിന്നാലെ ഇയാളുടെ ചിതയില്‍ അതേ പാമ്പിനെ ജീവനോടെ കത്തിച്ച് ഗ്രാമവാസികള്‍.

ALSO READ:  കറുമുറെ കഴിക്കാൻ മസാലക്കടല ഇഷ്ടമാണോ? എങ്കിൽ ബേക്കറിയിൽ പൈസ കളയേണ്ട, വീട്ടിലുണ്ടാക്കാം!

കഴിഞ്ഞദിവസമാണ് യുവാവിന്റെ സംസ്‌കാരം നടന്നത്. ദിഗേശ്വര്‍ രാത്തിയയ്ക്ക് ശനിയാഴ്ച രാത്രിയാണ് പാമ്പുകടിയേറ്റത്. പാമ്പ് മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുമെന്ന് ഭയന്നാണ് ജീവനോട് തീയിലിട്ട് കൊന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെ ജില്ലാ അധികൃതര്‍ നാട്ടുകാര്‍ക്ക് ബോധവത്കരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

വീട്ടിലെ സ്വന്തം മുറിയില്‍ കിടക്കാനായി വിരിക്കുമ്പോഴായിരുന്നു രാത്തിയയ്ക്ക് പാമ്പു കടിയേറ്റത്. തുടര്‍ന്ന് രാത്തിയ വീട്ടുകാരെ വിവരമറിയിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.

ALSO READ:Actor Madhu|മലയാള സിനിമയുടെ നിത്യവിസ്മയത്തിന് പിറന്നാളാശംസകള്‍

ഗ്രാമവാസികള്‍ പിടികൂടിയ പാമ്പിനെ കുട്ടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ഒരു വടിയില്‍ ഇതിനെ കയറുകൊണ്ട് കെട്ടി യുവാവിന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തെത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News