‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റമാണ് മമ്മൂക്കയുടെ സിനിമകളും കഥാപാത്രങ്ങളുമെന്ന് നടൻ വിനയ് ഫോർട്ട്. മമ്മൂട്ടിയെ പോലൊരു നടൻ തുടരെ തുടരെ പരീക്ഷണ സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമാണെന്നും, ആവിഷ്കാര സ്വാന്ത്ര്യം ഏറ്റവുമധികം ഉള്ള ഈ കേരളത്തിലല്ലാതെ മറ്റെവിടെ ഇത്തരം പരീക്ഷണങ്ങൾ നടത്തുമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അബിഹിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട് പറഞ്ഞത്

ALSO READ: ‘ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം’: നാടുവിട്ടതല്ല, മാറി നിന്നതാണെന്ന് കൃഷ്ണ

മമ്മൂക്കയെ പോലെയുള്ളവർ ഭ്രമയുഗം പോലെയുള്ള സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമല്ലേ. ഈയടുത്ത് മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക മമ്മൂക്കയുടെ പരീക്ഷണങ്ങളാണ് എന്നായിരിക്കും. മമ്മൂക്ക ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പുതിയ കഥകളും കഥാപാത്രങ്ങളും തേടി പോവുകയാണ്. എന്റെ പ്രായത്തിലുള്ള അഭിനേതാക്കാൾ, അയ്യോ ഈ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന സമയത്താണ് അദ്ദേഹം അതിനെയെല്ലാം പുറംകാലുകൊണ്ട് അടിച്ച് കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ മലയാള സിനിമയിൽ അടുത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളും അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളുമാണ്. അത് എന്നെ പോലെയുള്ള സാധാരണക്കാർക്ക് വലിയ രീതിയിൽ പ്രചോദനമാവുന്നുണ്ട്. ഫാമിലിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ എന്നോട് ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിന് ശേഷം എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു ഡാർക്ക്‌ കഥാപാത്രം ചെയ്യാൻ എന്തായിരുന്നു മോട്ടിവേഷനെന്ന്. ഞാൻ പറഞ്ഞു, സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാള സിനിമയിലാണ്. ഞങ്ങളുടെയൊക്കെ തലതൊട്ടപ്പൻ ഇതിന്റെയെല്ലാം നൂറ് മടങ്ങ് ഡാർക്ക്‌ ആയിട്ടുള്ള വേഷങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട്.

ALSO READ: ‘പോറ്റി പൊളിച്ചടുക്കുന്നു ജോസ് സദ്യ വിളമ്പുന്നു’, ടർബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോ വൈറൽ: കാണാം

ഒരു മെഗാസ്റ്റാർ ഒന്നിനെയും പേടിക്കാതെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്നെ പോലെയൊരാൾക്ക് ഇവിടെ എന്തുംചെയ്യാം. ഇത് കേരളമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ളത് ഇവിടെയാണ്. നമ്മൾ ഇവിടെ ഇത് ചെയ്തില്ലെങ്കിൽ വേറേ ആര് ചെയ്യും. അതിനുള്ള വലിയ പ്രചോദനമാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News