പ്രേമത്തില്‍ കൈയടി നേടിയ ആ സീന്‍ സിനിമയില്‍ ഇല്ലായിരുന്നു; ഒടുവില്‍ അല്‍ഫോണ്‍സ് ഓക്കേ പറയുകയായിരുന്നു: വിനയ് ഫോര്‍ട്ട്

പ്രേമം സിനിമയിലെ വിനയ് ഫോര്‍ട്ട് ക്ലാസ്സ് എടുക്കുന്ന സീന്‍ സിനിമയില്‍ ഇല്ലായിരുന്നുവെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. തനിക്ക് ഇഷ്ടമുള്ള പോലെ ചെയ്തപ്പോള്‍ അല്‍ഫോണ്‍സ് ഓക്കേ പറഞ്ഞതാണെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.

‘ജാവ സീക്വന്‍സ് പ്രേമം സിനിമയില്‍ ഇല്ലാത്തതാണ്. ഞാന്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നു, പടത്തിലെ നായകന്റെ എന്‍ട്രി. അതാണ് സീന്‍. നിവിന്‍ പോളിയും ടീമുമൊക്കെ എന്‍ട്രി ചെയ്യുന്നു. അതായിരുന്നു പടം. ക്ലാസ്സ് എടുക്കാന്‍ നോക്കുമ്പോള്‍ അതൊരു സ്റ്റേറ്റ്‌മെന്റ് പോലെയുള്ള സാധനമാണ്. ഞാന്‍ ബുക്ക് നോക്കിയപ്പോള്‍ ജാവയുടെ പ്രോപ്പര്‍ട്ടീസുണ്ട് അതില്‍. ജാവ സിമ്പിളാണ് പവര്‍ ഫുളാണ് എന്നൊക്കെ പറയുന്നത് അതിന്റെ പ്രൊപ്പര്‍ട്ടീസാണ്.

ഞാന്‍ അത് വെറുതെ തുടങ്ങിയതാണ്. ഞാന്‍ നോക്കുമ്പോള്‍ അല്‍ഫോണ്‍സ് ചിരിക്കുന്നുണ്ട്. അല്‍ഫോണ്‍സ് പക്ഷെ കട്ട് പറയുന്നില്ല. ഞാനത് മുഴുവന്‍ പറഞ്ഞു കഴിഞ്ഞു. അടുത്ത പേജ് നോക്കുമ്പോള്‍ ഒരു പട്ടിയുടെയും പൂച്ചയുടെയുമെല്ലാം ഫോട്ടോയുണ്ട്. ഞാന്‍ തോന്നിയതൊക്കെ ചെയ്ത് കൊണ്ടിരിക്കുകയാണ്. എല്ലാം കഴിഞ്ഞ് ഞാന്‍ ഷൂട്ട് കഴിഞ്ഞില്ലേയെന്ന് നോക്കുന്ന അവസ്ഥ വരെയെത്തി. അപ്പോഴാണ് കട്ട്. അതൊരു ഫിലിം മേക്കറുടെ കഴിവാണ്,’വിനയ് ഫോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News