‘ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, ഒന്നും ചെയ്യാന്‍ പറ്റില്ല’: വൈറലായ ലുക്കിനെ കുറിച്ച് വിനയ് ഫോർട്ട് പറയുന്നു

സോഷ്യൽ മീഡിയയിൽ വൈറലായ തൻ്റെ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ വിനയ് ഫോർട്ട്. അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിൻ്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇതെന്നാണ് വിനയ് ഫോർട്ട് പറഞ്ഞത്. എൻ്റെ അടുത്ത സുഹൃത്തായതുകൊണ്ട് വേറെ നിവൃത്തില്ലെന്നും, സിനിമ സെപ്റ്റംബര്‍ പകുതിയാകുമ്പോഴേക്കും കഴിയുമെന്നും വിനയ് ഫോർട്ട് പറഞ്ഞു.

ALSO READ: എന്നെ ഇങ്ങനെ കണ്ടാൽ തിരിച്ചറിയില്ലേ? ലുക്ക് മാറ്റാം, വിനയ് ഫോർട്ട് ഇപ്പോൾ എയറിൽ, മീശയ്ക്ക് ഇത്രയും പവറോ?

‘അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിൻ്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇത്. ആ സിനിമയില്‍ ഞാന്‍ അഭനയിച്ചുകൊണ്ടിരിക്കുകയാണ്. ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സിനിമയാണ്. ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രവുമാണ്.അതുകൊണ്ടാണ് ഈ കോലത്തില്‍ എത്തിയത്’, വിനയ് ഫോർട്ട് പറഞ്ഞു.

ALSO READ: വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞു, അതിനൊരു കാരണമുണ്ട്: ദുൽഖർ സൽമാൻ

‘ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി, ഇത് വടിച്ചിട്ട് വെപ്പുമീശ വെക്കാം എന്നൊക്കെ. പക്ഷേ പുള്ളി സമ്മതിച്ചില്ല. എന്റെ അടുത്ത സുഹൃത്തായതുകൊണ്ട് വേറെ നിവൃത്തിയുമില്ല. സിനിമ സെപ്റ്റംബര്‍ പകുതിയാകുമ്പോഴേക്കും കഴിയാം. അതുവരെ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും. ഒന്നും ചെയ്യാന്‍ പറ്റില്ല,’ വിനയ് ഫോര്‍ട്ട് കൂട്ടിച്ചേർത്തു.

അതേസമയം, വൈറല്‍ ലുക്കിൻ്റെ ചില ട്രോളുകള്‍ തൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വിനയ് ഫോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News