“അവനില്‍ നിന്ന് ഇനിയും ഒരുപാട് എന്റര്‍ടൈനേഴ്സ് വരാനുണ്ട്, അതൊക്കെ കാണാന്‍ പോകുന്നതേയുള്ളൂ”; നിവിനെ കുറിച്ച് മനസ് തുറന്ന് വിനയ് ഫോര്‍ട്ട്

നിവിന്‍ പോളിയുടെ തിരിച്ചുവരവില്‍ വളരെ സന്തോഷമുണ്ടെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ഒരു കാലത്ത് മലയാള സിനിമയില്‍ തുടര്‍ച്ചയായി ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും മാത്രം ചെയ്തുകൊണ്ടിരുന്ന നടനാണ് നിവിന്‍ പോളിയെന്നും അങ്ങനെയൊരു കാര്യം ഇനി വേറൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നുംതാരം പറഞ്ഞു.

തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘നിവിന്റെ തിരിച്ചുവരവില്‍ വളരെ സന്തോഷമുണ്ട്. ഒരു ഔട്ട് സൈഡറായിട്ടുള്ള ആള്‍ അവന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നതുപോലെയല്ല എന്റെ കാര്യം. അവന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് അത്. നിവിന്‍ പണ്ടുചെയ്തുവെച്ചിട്ടുള്ള കുറേ വിജയങ്ങളുണ്ട്. വേറൊരു നടനും അതൊന്നും അവകാശപ്പെടാനില്ല. ബാക്ക് ടു ബാക്ക് സൂപ്പര്‍ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും ഉണ്ടാക്കിയ നടനാണ് നിവിന്‍.

ഏതൊരു നടനായാലും കരിയറില്‍ ഗുഡ് ഫെയ്സും ബാഡ് ഫെയ്സും ഉണ്ടാകാറുണ്ട്. അതില്‍ നിന്ന് തിരിച്ചുവരാനുള്ള ടാലന്റ് നിവന് ഉണ്ട്. അതുപോലെ കോ ആക്ടേഴ്സിന് ലക്ഷ്വറി കൊടുക്കുന്ന ഒരു നടന്‍ കൂടിയാണ് നിവിന്‍. നല്ല രസമാണ് അവന്റെ കൂടെ അഭിനയിക്കാന്‍.

നമ്മളെക്കാള്‍ കൂടുതല്‍ സ്പേസ് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോ എന്നൊന്നും അവന്‍ ചിന്തിക്കാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ വേഷം കൊണ്ട് മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍. അവനില്‍ നിന്ന് ഇനിയും ഒരുപാട് എന്റര്‍ടൈനേഴ്സ് വരാനുണ്ട്. അതൊക്കെ കാണാന്‍ പോകുന്നതേയുള്ളൂ,’ വിനയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News