ഞങ്ങളെ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു, സിനിമ കണ്ട് സാക്ഷാൽ മമ്മൂക്ക പറഞ്ഞ വാക്കുകൾ സുകൃതം; പങ്കുവെച്ച് വിനയ് ഫോർട്ട്

കഴിഞ്ഞ വര്ഷം മലയാളത്തിൽ ഇറങ്ങിയ ത്രില്ലറുകളിൽ ഏറ്റവും മികച്ച ചിത്രമാണ് ആട്ടം. തിയേറ്റർ ആർട്ടിസ്റ്റുകളുടെ ജീവിതത്തിലൂടെ നീങ്ങുന്ന സിനിമയുടെ ആഖ്യാന ഭംഗിക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും മറ്റും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രതികരണം പങ്കുവെക്കുകയാണ് ചിത്രത്തിലെ കഥാപാത്രമായ നടൻ വിനയ് ഫോർട്ട്. ചിത്രം കണ്ട് മമ്മൂക്ക പ്രതികരണം അറിയിച്ചെന്നും, ആട്ടം സിനിമയുടെ അണിയറപ്രവർത്തകരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ചെന്നും വിനയ് ഫോർട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ALSO READ: കൂട്ടുകാരനെ പറ്റിച്ച് ടൂറിന് പോകാനൊരുങ്ങുകയാണോ ? ഇതാ മൂന്ന് സ്‌പോട്ടുകള്‍, മുന്നില്‍ പീരുമേട്

വിനയ് ഫോർട്ടിന്റെ ഫേസ്ബുക് കുറിപ്പ്

മമ്മൂക്ക! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു- സുകൃതം!

ALSO READ: പിഎഫ് അക്കൗണ്ട് എങ്ങനെ ഓൺലൈനായി ആരംഭിക്കാം?

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്ക’യ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ശാജോൺ ചേട്ടന് ആയിരം ഉമ്മകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News