വിനയ് ഫോര്‍ട്ട് ചിത്രം ‘സോമന്റെ കൃതാവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു

പ്രേഷക ശ്രദ്ധ നേടി വിനയ് ഫോര്‍ട്ട് നായകനായെത്തിയ പുതിയ ചിത്രം ‘സോമന്റെ കൃതാവ്’. സാധാരണക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ രോഹിത് നാരായണനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു ഫീല്‍ ഗുഡ് മൂവി എന്ന രീതിയിലാണ് ചിത്രം ശ്രദ്ധ നേടി വരുന്നത്. ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും ഇടം നേടിയിരുന്നു. ചിരിക്കാനും ചിന്തിക്കാനും ഏറെ കാര്യങ്ങളുള്ള ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും നായകനായ വിനയ് ഫോര്‍ട്ട് പറഞ്ഞു.

READ ALSO:അമീറയെ മമ്മൂട്ടി കണ്ടു : ഇനി അമീറക്ക് ലോകം കാണാം; നാളെ ലോക കാഴ്ച്ചദിനം

എണ്‍പതുകളിലെ പഴയ ഹിപ്പി സ്‌റ്റൈലില്‍ കൃതാവ് വച്ച് വിചിത്രസ്വഭാവം കൊണ്ട് നാട്ടുകാരുടെ പരിഹാസത്തിനിരയായ കഥാപാത്രമാണ് സോമന്‍. പ്രകൃതിയോടിണങ്ങിയാണ് വില്ലേജ് കൃഷി ഓഫീസറായെത്തുന്ന സോമന്റെ ജീവിതം. വിചിത്രസ്വഭാവമുള്ള സോമന്‍ നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. ആലപ്പുഴയുടെ ഭംഗി വളരെ മനോഹരമായാണ് ഫ്രെയിമുകളില്‍ പകര്‍ത്തിയിരിക്കുന്നത്. കുട്ടനാട്ടിലെ താറാവ് കര്‍ഷകരടക്കം നേരിടുന്ന പ്രതിസന്ധി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫറ ഷിബില നായികയായെത്തിയ ചിത്രത്തില്‍ ബാല താരം ദേവനന്ദ, സീമ ജി നായര്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ ALSO:‘കെ എം ഷാജിക്ക് ഹൈക്കോടതി ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല’; 47.3 ലക്ഷം രൂപ വിട്ടുനല്‍കിയതിന് പിന്നിലെ വസ്തുത ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News