വൈറലായി വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തിൽ ഒരു ചാർളി ചാപ്ലിൻ മയം: ദുൽഖർ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യൽ മീഡിയ

നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ എത്തിയപ്പോഴാണ് പാതി വച്ച മേശയിൽ ഒരു ചാർളി ചാപ്ലിൻ ലുക്കിൽ വിനയ് ഫോർട്ടിനെ കാണാനായത്.

ALSO READ: ‘എൻ്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ നോക്കും’ വാക്ക് പാലിച്ച്‌ ഗണേഷ് കുമാർ, അർജുന് വീടും കൈനിറയെ സമ്മാനങ്ങളും

ചിത്രം വൈറലായതോടെ പ്രമോഷൻ പൊതുവെ കുറവായിരുന്ന നിവിൻ പൊളി ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഒറ്റ പ്രസ് മീറ്റുകൊണ്ട് കിങ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്‍. കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ ഹൈപ്പ് കൂടിയെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ALSO READ: ഒടുവിൽ ഗോപി സുന്ദർ പ്രതികരിച്ചു, മോശം കമന്റിട്ടവന് കൊടുത്തത് കിടിലൻ മറുപടി

ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന രൂപമെന്ന് ഒറ്റ നോട്ടത്തിൽ പറയാമെങ്കിലും മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് ഓര്‍മിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News