ബിജെപി നേതാവ് ഹെലികോപ്റ്ററില്‍ പണം എത്തിച്ചെന്ന് ആരോപണം, പരിശോധിച്ചിട്ട് കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഹെലികോപ്റ്ററില്‍ കര്‍ണ്ണാടകയിലേക്ക ഹെലികോപ്ടറില്‍ പണം എത്തിച്ചെന്ന അരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിനയകുമാര്‍ സൊറകെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ അണ്ണാമലൈയുടെ കര്‍ണാടക സന്ദര്‍ശനത്തില്‍ ഹെലികോപ്റ്ററിന്റെയും കാറിന്റെയും ഉപയോഗം, താമസം എന്നിവയുമായി ബന്ധപ്പെട്ട് മാതൃക പെരമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് ഉഡുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസര്‍ സീത പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

ഉഡുപ്പി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രസാദ് രാജ് കാന്തന്റെ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അണ്ണാമലൈ പണം ഇറക്കി എന്ന ആരോപണം വിനയകുമാര്‍ സൊറകെ ഉന്നയിച്ചത്. കൗപ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ വിനയകുമാര്‍ സൊറകെ കര്‍ണാടക പൊലീസ് ഉന്നത ഉദ്യോഗസ്ഥനായിരിക്കെയാണ് അണ്ണാമലൈ ഐപിഎസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറിയത്.

ഏപ്രില്‍ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉഡുപ്പിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡര്‍ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോഡല്‍ ഓഫീസര്‍ വിജയയും ചേര്‍ന്ന് ഹെലികോപ്റ്ററും അണ്ണാമലൈയുടെ ബാഗും പരിശോധിച്ചിരുന്നു. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല എന്നും സീത വ്യക്തമാക്കി.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ സഞ്ചരിച്ച കാര്‍ ഉദ്യാവര്‍ ചെക്ക് പോസ്റ്റില്‍ പരിശോധിച്ചിരുന്നു. കടിയാലിക്കടുത്ത ഓഷ്യന്‍ പേള്‍ ഹോട്ടലില്‍ ഉച്ചക്ക് രണ്ടോടെയാണ് അണ്ണാമലൈ എത്തിയത്. കൗപ് മണ്ഡലം സന്ദര്‍ശിക്കാനാണ് താന്‍ എത്തിയതെന്ന് അണ്ണാമലൈ അറിയിച്ചതായും സീത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News