നഗ്നതാ പ്രദര്‍ശനം; നടന്‍ വിനായകന്‍ വിവാദത്തില്‍

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടന്‍ വിനായകന്‍ വിവാദത്തില്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍ വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന വിമര്‍ശനം കനക്കുകയാണ്.

ALSO READ: ‘ഐഐടി സാരഥി പറഞ്ഞത് ഗോമൂത്രം കഴിച്ചാല്‍ രോഗം മാറുമെന്നാണ്, അതില്‍ അത്ഭുതമില്ല പ്രധാനമന്ത്രിയുടെ അത്രയുമില്ലല്ലോ..’: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വിനായകന്റെ സ്വന്തം ഫ്‌ളാറ്റിലാണ് സംഭവം. മുമ്പും സമാനമായ സംഭവങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങിട്ടുണ്ട് വിനായകന്‍. മുമ്പൊരിക്കല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വിനായകനെ തടഞ്ഞുവച്ചിരുന്നു.

ALSO READ: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതി; സുരേഷ് ഗോപി നടപടി എടുക്കുന്നില്ലെന്ന പരാതിയുമായി വനിതാ സംഘടന

ഇതിന് പിന്നാലെ ഷര്‍ട്ടിടാതെ നിലത്തിരുന്ന് ആക്രോശിക്കുന്ന വിനായകന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് സിഐഎസ്എഫ് സുരക്ഷാ സംഘം നടനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News