‘വിനായകൻ വീണ്ടും വരാർ’, ഇത്തവണ വെള്ളം കുടിക്കാൻ പോകുന്നത് വിക്രം, ധ്രുവ നച്ചത്തിരത്തിൽ വില്ലനെന്ന് റിപ്പോർട്ട്

ജയിലർ സിനിമയിൽ വിനായകൻ ഉണ്ടാക്കിയ ഓളങ്ങൾ ഇതുവരേക്കും അവസാനിച്ചിട്ടില്ല. രജനികാന്തിനെ വെള്ളം കുടിപ്പിച്ച കൊടൂര വില്ലന് തെന്നിന്ത്യയിൽ വലിയ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി പുറത്തു വന്നിട്ടുണ്ട്. വിക്രം നായകനാകുന്ന ധ്രുവ നച്ചത്തിരത്തിലും വില്ലൻ വിനായകൻ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തി’, യൂട്യൂബ് ചാനലിനും ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്

ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. സിനിമയിൽ സാക്ഷാൽ ചിയാൻ വിക്രത്തിന്റെ വില്ലനായി വിനായകൻ എത്തുമെന്ന് പറഞ്ഞത് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ്. ‘സമീപകാലത്തെ ഏറ്റവും ശക്തമായ വില്ലൻ’ എന്നാണ് ജയിലറിലെ വിനായകന്റെ കഥാപാത്രത്തെ ശ്രീധർ പിള്ള വിശേഷിപ്പിച്ചത്. ‘ധ്രുവ നച്ചത്തിരത്തിൽ വില്ലൻ വിനായകനാണെന്ന തരത്തിൽ മുൻപും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

ALSO READ: ഒരുതവണയെങ്കിലും ഉരുളക്കിഴങ്ങ് തൊലിയോടെ കഴിച്ചിട്ടുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക

അതേസമയം,ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചത്തിരം’. 2018ൽ ആയിരുന്നു ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും സിനിമയുടെ ചിത്രീകരണവും റിലീസും നീണ്ടു പോവുകയായിരുന്നു. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ വ്യകതമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News