‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകന്‍

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശനം നടത്തിയ സംഭവത്തില്‍ നടന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിനു മറുപടിയുമായി താരം. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് ഫേസ്ബുക്കിലൂടെ വിനായകന്‍ പ്രതികരിച്ചത്.
‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്റെ പ്രതികരണം.

Also Read- നൗഷാദ് തിരോധാനത്തില്‍ വഴിത്തിരിവായത് തൊമ്മന്‍കുത്ത് സ്വദേശി പൊലീസുകാരന് നല്‍കിയ വിവരം; ആ സംഭവം ഇങ്ങനെ

വിനായകന്‍ വിവാദത്തില്‍ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായേ അദ്ദേഹം കാണുകയുള്ളൂ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

Also Read- ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ വിനായകന്റെ ഫോണ്‍ പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News