വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം; അഞ്ച് മിനിറ്റിനു മോഹൻലാലിന് ലഭിച്ചത് കോടികൾ

രജനികാന്ത് ചിത്രം വമ്പൻ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോൾ ഏവരുടെയും ചർച്ച വിഷയമായി മാറുകയാണ്. ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷം താരത്തിന് നിറഞ്ഞ കയ്യടി നേടിക്കൊടുത്തു. വർമൻ എന്ന വില്ലൻ റോളിലായിരുന്നു വിനായകൻ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് ചർച്ചയാകുന്നത്. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ലഭിച്ചത്.

also read:വളർത്തു നായ്ക്കൾ തമ്മിൽ പോര്; രണ്ടുപേരെ അയൽവാസി വെടിവെച്ചു കൊന്നു

ഈ പ്രതിഫലം ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നാണ് സൂചന. വില്ലൻ വേഷത്തിൽ വിനായകൻ അത്രക്ക് നന്നായി അഭിനയിച്ചിരുന്നു. താരമൂല്യമില്ലാത്ത നടൻ ആയതു കൊണ്ടാണ് വിനായകന് പ്രതിഫലം കുറഞ്ഞതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അതേസമയം ജയിലറിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അതിഥി വേഷത്തിനായി മോഹൻലാലിന് 8 കോടിയാണ് പ്രതിഫലം ലഭിച്ചത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 140 കോടി രൂപയായിരുന്നു രജനികാന്തിന്റെ പ്രതിഫലം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി പ്രതിഫലം ലഭിച്ചിരുന്നു.

also read:ജയ്ക്കിനോട് മത്സരിക്കാന്‍ തൊട്ടുകൂടായ്മ ഇല്ലാത്ത യുഡിഎഫിന് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ട്? ഡോ ടി എം തോമസ് ഐസക്ക്

ബോളിവുഡ് താരം ജാക്കി ഷറോഫ് 4 കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനിൽ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സിനിമ എന്ന പേരിൽ ജയിലറിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്.

അതേസമയം ഇതിനോടൊപ്പം തന്നെ വിനായകൻ തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്ന വിഡിയോയും ഇപ്പോൾ വൈറലാകുന്നുണ്ട്. ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു തൻ്റെ ടാര്‍ഗറ്റെന്നായിരുന്നു വിനായകൻ പറഞ്ഞത്. അന്നാ ആഗ്രഹത്തിന് പിറകെ പോയിരുന്നെങ്കിൽ ഇന്ന് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്നും, തൻ്റെ ബോസാണ് പോയി അവസരങ്ങൾ അന്വേഷിക്കൂ എന്ന് പറഞ്ഞതെന്നും വിനായകൻ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News