വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി മേയറായിരുന്ന സൗമിനി ജെയിനുമായുണ്ടായ വിവാദ വിഷയത്തില്‍ ഇപ്പോള്‍ മനസ് തുറന്ന് നടന്‍ വിനായകന്‍. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വീട്ടില്‍ അഭിനന്ദിക്കാനെത്തിയ കൊച്ചി മേയറെ സ്വീകരിക്കാതിരുന്ന വിഷയത്തെ കുറിച്ചാണ് വിനായകന്‍ ഇപ്പോള്‍ ഒരു സ്വകാര്യ മാധ്യത്തോട് തുറന്നുപറഞ്ഞത്.
Also Read : ഓണം ബമ്പർ ലോട്ടറി: റെക്കോര്‍ഡ് വില്‍പന, നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം
മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്‌ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അത് അവഗണിച്ച് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്‌ലാറ്റിലെത്തുകയായിരുന്നെന്നും ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്നും വിനായകന്‍ പറഞ്ഞു.
എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോള്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.
അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട.
Also Read : 61-ാമത് സ്കൂൾ കലോത്സവ മാധ്യമ അവാർഡ്; മികച്ച കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓൺലൈനിന്
ഷോര്‍ട്‌സ് ഇട്ട് കലൂരില്‍ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത. ആ സംഭവത്തിന്റെ പേരില്‍ തനിക്കുനേരെ ഹീനമായ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വസ്തുത ആരും നോക്കിയില്ല. അന്ന് തന്റെ തള്ളയ്ക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളതെന്നും താന്‍ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും വിനായകന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here