‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’, പുറത്തിറങ്ങാൻ പറ്റാത്തവിധം വർമൻ ഹിറ്റായി: വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച് സൺ പിക്‌ചേഴ്‌സ്

ജയിലർ സിനിമയുടെ വിജയത്തിൽ വിനായകന്റെ പ്രതികരണം പുറത്തുവിട്ട് സൺ പിക്‌ചേഴ്‌സ്. സിനിമയെക്കുറിച്ചും തന്റെ വേഷത്തെക്കുറിച്ചും വിനായകൻ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക് വഴിയാണ് സൺ പിക്‌ചേഴ്‌സ് പുറത്തുവിട്ടത്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം വർമൻ ഹിറ്റായെന്നും അതിന് കാരണക്കാരായവരോട് ഒരുപാട് നന്ദിയെന്നും വിഡിയോയിൽ വിനായകൻ പറഞ്ഞു.

ALSO READ: ‘പേര് മാറ്റം അഭ്യൂഹം മാത്രം’, എന്തെങ്കിലും ഉണ്ടെങ്കിൽ കേന്ദ്രം അറിയിക്കും: അനുരാഗ് ഠാക്കൂര്‍

വിനായകൻ പറഞ്ഞത്

ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ലായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒത്തിരി മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെൽസൺ പറഞ്ഞു തന്നു.

ALSO READ: ജയിലർ ഞാൻ മൂന്ന് തവണ കണ്ടു, അതിന് കാരണം വിനായകൻ ചേട്ടൻ്റെ അഭിനയം: മഹേഷ് കുഞ്ഞുമോൻ

രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് ഇതൊന്നും പറയാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്.

എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സാർ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടിൽ ഇരുന്ന് വെളിയിൽ പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ, ചിത്രത്തിലെ എല്ലാ രം​ഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News