മമ്മൂട്ടിക്ക് പകരം ജയിലർ സിനിമയിൽ നടൻ വിനായകനെ വില്ലനായി തിരഞ്ഞെടുത്ത വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിൽ സൂപ്പർസ്റ്റാർ രജനികാന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ നായകനാകുന്ന ജയിലർ സിനിമയിൽ പ്രധാന വില്ലനായി ഒരു സൂപ്പർ താരത്തെ ആണ് പ്രതീക്ഷിച്ചതെന്നും എന്നാൽ പിന്നീടാണ് വിനായകനെ കുറിച്ചുള്ള ചർച്ചകൾ നടന്നതെന്നും രജനികാന്ത് പറഞ്ഞിരുന്നു.
ALSO READ: ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച; ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍
ഒരു സൂപ്പർ താരത്തെ നെൽസൻ സജസ്റ്റ് ചെയ്തെന്നും, എനിക്കും അദ്ദേഹം ആ വേഷം ചെയ്താൽ നന്നയിരിക്കുമെന്ന് തോന്നിയെന്നും രജനി ഓഡിയോ ലോഞ്ചിൽ പറഞ്ഞു. രജിനികാന്ത് പ്രസംഗിക്കുമ്പോള്‍ നെല്‍സണ്‍ അടുത്തിരിക്കുന്ന ആളോട് മമ്മൂട്ടി എന്ന് പറയുമ്പോഴാണ് ആ സൂപ്പർ താരത്തിന്റെ പേര് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്.
ALSO READ: സഞ്ജുവിനെ ഒഴിവാക്കരുത്,പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണം; ആകാശ് ചോപ്ര
രജനിയുടെ വാക്കുകൾ ഇങ്ങനെ
‘ഒരു പേര് സജഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്, എന്റെ നല്ല സുഹൃത്ത്, അദ്ദേഹം ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ്, പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ്, നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും, ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സംവിധായകനോട് വന്ന് കഥ പറയാന്‍ പറയൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സണോട് പറഞ്ഞു. നെല്‍സണ്‍ പോയി കഥ പറഞ്ഞിട്ട് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.
പക്ഷേ ഒരു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്തത് പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണല്ലോ, അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ എന്ത് വിചാരിച്ചോ അത് തന്നെയായിരുന്നു നെല്‍സണും ചിന്തിച്ചിരുന്നത്. അങ്ങനെ സംസാരിച്ച് വിനായകനിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഗെറ്റപ്പ് എന്നെ കാണിച്ചു. പിന്നെ വിനായകനിലേക്ക് പോയി,’ രജിനികാന്ത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here