ഞാൻ അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യൻ, ഫെരാരി കാറിൽ വരണം, സ്വർണ്ണ കിരീടം വെക്കണം: വിനായകൻ

ജയിലർ സിനിമയിലെ വിനായകന്റെ കഥാപാത്രം ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിലും മറ്റും വിനായകന്റെ തന്നെ പഴയ അഭിമുഖങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. താൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണെന്നും പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് തന്റെ ചിന്തയെന്നും വിനായകൻ പറയുന്ന അഭിമുഖം ഇതിനോടകം തന്നെ ആറു വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ തിരഞ്ഞു പിടിച്ചു കണ്ടു തുടങ്ങി. പുലയനാണെന്ന് പറഞ്ഞ് താൻ ഒരിക്കലും പിറകിലേക്ക് പോകില്ലെന്നും പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നുമാണ് അഭിമുഖത്തിൽ വിനായകൻ പറയുന്നത്.

ALSO READ: ചിരഞ്ജീവിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ, ഒരാഴ്ചത്തെ വിശ്രമത്തിന് നിർദേശം

‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’, വിനായകന്‍ പറയുന്നു. ഒരു കിരീടത്തിന് വേണ്ടിയുള്ള വിനായകന്റെ ജയിലർ സിനിമയിലെ പോരാട്ടത്തെയും ഈ പരാമർശത്തോട് സമൂഹ മാധ്യമങ്ങൾ കൂട്ടിവായിക്കുന്നുണ്ട്.

ALSO READ: ചിരഞ്ജീവിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ, ഒരാഴ്ചത്തെ വിശ്രമത്തിന് നിർദേശം

അതേസമയം, ഇതിനോടൊപ്പം തന്നെ വിനായകൻ തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്ന വിഡിയോയും ഇപ്പോൾ വൈറലാകുന്നുണ്ട്. ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു തൻ്റെ ടാര്‍ഗറ്റെന്നായിരുന്നു വിനായകൻ പറഞ്ഞത്. അന്നാ ആഗ്രഹത്തിന് പിറകെ പോയിരുന്നെങ്കിൽ ഇന്ന് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്നും, തൻ്റെ ബോസാണ് പോയി അവസരങ്ങൾ അന്വേഷിക്കൂ എന്ന് പറഞ്ഞതെന്നും വിനായകൻ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News