എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയൻ. മലയാള ഭാഷയുടെ പെരുന്തച്ചൻ. മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികൾ എന്നാണ് വിനയന്റെ അനുശോചന പോസ്റ്റിൽ കുറിച്ചത്.
അദ്ദേഹത്തോടൊപ്പം സഹകരിക്കാൻ ഭാഗ്യമില്ലാതെ പോയ ഒരു സംവിധായകനാണ് താനെന്നും പക്ഷേ സംസാരിച്ചിരുന്നിട്ടുണ്ട്എന്നും വിനയൻ കുറിച്ചു. അദ്ദേഹം വളരെ സൈലന്റായി പലപ്പോഴം തോന്നുമെങ്കിലും ഉളളിൽ ഉറച്ച നിലപാടുകളുടെ ഗർജ്ജനം ഒളിപ്പിച്ചു വച്ച വ്യക്തിയാണെന്നും വിനയൻ കുറിച്ചു.ഒരു ജനതയുടെ സാസ്കാരിക പൈതൃകമായി മാറാൻ കഴിയുകയും തന്റേതായ ഒരു കാലം സൃഷ്ടിക്കുകയും ചെയ്ത മഹാ പ്രതിഭയ്ക് മുന്നിൽ പ്രണാമം എന്നാണ് വിനയൻ അനുശോചന പോസ്റ്റിൽ കുറിച്ചത്.
വിനയന്റെ പോസ്റ്റ്
എം ടി വാസുദേവൻ നായർ എന്ന അനശ്വര പ്രതിഭ വിട പറഞ്ഞു…ആദരാഞ്ജലികൾ
മലയാള ഭാഷയുടെ പെരുന്തച്ചൻ..
മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത
എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികൾ..
അദ്ദേഹത്തോടെപ്പം സഹകരിക്കാൻ ഭാഗ്യമില്ലാതെ പോയ ഒരു സംവിധാകനാണു ഞാൻ.. പക്ഷേ സംസാരിച്ചിരുന്നിട്ടുണ്ട്..
2007 ൽ ഞാൻ മാക്ട സാംസ്കാരിക സംഘടനയുടെ ചെയർനായിരുന്ന കാലത്ത് ഗുരുപൂജക്കെത്തിയ എം ടി സാറുമായി ഏറെ വർത്തമാനം പറയാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്..
അദ്ദേഹത്തെ വളരെ സൈലന്റായി പലപ്പോഴം തോന്നുമെൻകിലും ഉളളിൽ ഉറച്ച നിലപാടുകളുടെ ഗർജ്ജനം ഒളിപ്പിച്ചു വച്ച വ്യക്തി
ആയി എനിക്കു തോന്നിയിട്ടുണ്ട്.. ഈ തൊണ്ണൂറ്റി ഒന്നാം വയസ്സിലും കുറച്ചു നാളുകൾക്ക് മുൻപ് അദ്ദേഹം നടത്തിയ ഒരു പ്രസംഗം കേരളത്തെ പിടിച്ചു കുലുക്കിയതും വലിയ ചർച്ച ആയതും ഒക്കെ അതിനുദാഹരണമാണ്…
ഒരു ജനതയുടെ സാസ്കാരിക പൈതൃകമായി മാറാൻ കഴിയുകയും തന്റേതായ ഒരു കാലം സൃഷ്ടിക്കുകയും ചെയ്ത മഹാ പ്രതിഭയ്ക് മുന്നിൽ പ്രണാമം…
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here