അവാർഡ് കിട്ടിയപ്പോൾ വെച്ചടി വെച്ചടി കയറ്റമാകുമെന്ന് കരുതി, പക്ഷെ ഇപ്പോൾ സിനിമയില്ലാതെ വീട്ടിലിരിക്കുന്നുവെന്ന് വിൻസി അലോഷ്യസ്

സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം തൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി വിൻസി അലോഷ്യസ്. അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നതെന്ന് വിൻസി പറഞ്ഞു. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകുമെന്നും, രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും ഈ മാറ്റം വന്നിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞു.

വിൻസി പറഞ്ഞത്

ALSO READ: രൺബീർ നിങ്ങൾ വിചാരിക്കുന്നത് പോലെയുള്ള ആളല്ല, എന്താണീ സംഭവിക്കുന്നത്, ലിപ്സ്റ്റിക് വിവാദത്തിൽ ആലിയയുടെ പ്രതികരണം

അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ റിയാലിറ്റി ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.

എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News