ലൈംഗിക അതിക്രമ ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന് നടി വിൻസി അലോഷ്യസ്. സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ല എന്നും എന്നാൽ വിവേചനം ഉണ്ടായിട്ടുണ്ട് എന്നും നടി പറഞ്ഞു. കോൺട്രാക്റ്റ് ഇല്ലാതെ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട്. പറഞ്ഞ വേതനം ലഭിക്കാതെ വന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചുവെന്നും താരം പറഞ്ഞു.
ALSO READ: മുകേഷിനെതിരെ വീണ്ടും കേസ്
സിനിമയിൽ പവർ ഗ്രൂപ്പ് അനുഭവപ്പെട്ടിട്ടില്ല.എന്നാൽ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ട്.ആധിപത്യം കാണിക്കുന്നവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല.തന്നെ കുറിച്ച് ഇല്ലാത്ത കഥകൾ പറയുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും വിൻസി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ വിമർശിച്ച മഹേഷ് എംഎൽഎയ്ക്ക് ഒന്നും സംഭവിച്ചില്ല എന്നും അതിനു കാരണം അയാൾ പുരുഷനായത് കൊണ്ടാണ് എന്നും സിമി പറഞ്ഞു. വിധവയായ തന്നെ തകർക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുകയാണെന്നും സിമി റോസ് ബെൽ ജോൺ വ്യക്തമാക്കി. വിഡി സതീശൻ വന്ന വഴി മറക്കരുത് എന്നും സിമി പറഞ്ഞു. കോൺഗ്രസിന്റെ തുടർഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി തുറന്നടിച്ചു. ഹൈബിയുടെ സ്ഥാനം എന്തുകൊണ്ട് പദ്മജക്ക് കൊടുത്തില്ല എന്നും പദ്മജയെ തോൽപിച്ചതാണ് സിമി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. കോൺഗ്രസ് നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി ഉന്നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here