‘മമ്മൂട്ടി അങ്ങനെ വിളിച്ചപ്പോൾ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ’; ഇനിമുതൽ താൻ ‘WIN C ‘

തന്റെ പേര് ‘വിൻ സി’ എന്നാക്കി മാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തിന് കാരണമെന്നാണ് വിൻസി പറയുന്നത്. Vincy Aloshious എന്ന പേരില്‍ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്.

ALSO READ:സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

ഇന്‍സ്റ്റഗ്രാമിലും താരം ഇതിനോടകം പേര് മാറ്റി കഴിഞ്ഞു. iam Win c എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലെ താരത്തിന്റെ ഇപ്പോഴത്തെ പേര്. ആരെങ്കിലും തന്നെ ‘വിന്‍ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോള്‍ മമ്മൂട്ടി, ‘വിന്‍ സി’ എന്നു വിളിച്ചപ്പോള്‍ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ തോന്നി എന്നുമാണ് താരം പറയുന്നത്.

ALSO READ:കൈലാസ് സത്യാർത്ഥിക്ക് കേരളീയത്തിലേക്ക് സ്വാഗതം; മന്ത്രി പി രാജീവ്

മമ്മൂട്ടി തന്നെ ‘വിന്‍ സി’ എന്ന് വിശേഷിപ്പിച്ച വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ”ആരെങ്കിലും എന്നെ വിന്‍ സി എന്ന് പരാമര്‍ശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാന്‍ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിന്‍ സി’ എന്ന് വിളിച്ചപ്പോള്‍ എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു.അതുകൊണ്ട് ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈല്‍ പേര് മാറ്റുകയാണ്. ഇനി മുതല്‍ എല്ലാവരും എന്നെ വിന്‍ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം വിന്‍സി പങ്കുവെച്ച കുറിപ്പ്.

View this post on Instagram

A post shared by Win.C (@iam_win_c)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News