‘മലയാളികളുടെ സ്വകാര്യ അഹങ്കാരം, എല്ലാ അഭിനേതാക്കളും ഒരിക്കലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണം’, വിന്ദുജ

എല്ലാ അഭിനേതാക്കളും ഒരിക്കലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന് നടി വിന്ദുജ മേനോൻ. ചെറിയ കാര്യങ്ങൾക്ക് വേണ്ടി മോഹൻലാൽ നടത്തുന്ന മുന്നൊരുക്കങ്ങൾ തീർച്ചയായും പഠിക്കേണ്ടതാണെന്നും, അദ്ദേഹത്തിന്റെ കൂടെ ഒരു ചെറിയ സീനിൽ പോലും നമ്മൾ എല്ലാവരും തയ്യാറാവണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിന്ദുജ പറഞ്ഞു. സൂപ്പർഹിറ്റായി മാറിയ പവിത്രം സിനിമയെ കുറിച്ചും അഭിമുഖത്തിൽ വിന്ദുജ പറഞ്ഞു.

വിന്ദുജ മോഹൻലാലിനെ കുറിച്ച് പറഞ്ഞത്

ALSO READ: ‘വലിയൊരു അപകടം ഉണ്ടായിരുന്നു, പക്ഷെ ആ വാണിങ് കൊടുത്തിട്ടും പൃഥ്വിരാജ് അതിന് തയ്യാറായി’, ബെന്യാമിൻ പറയുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് പറയാൻ കഴിയുന്ന നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കൂടെ ഒരു ചെറിയ സീനിൽ പോലും നമ്മൾ എല്ലാവരും തയ്യാറാവണം. അങ്ങനെ പറയുന്നതിന്റെ ഒരു കാരണം ചെറിയ കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹമെടുക്കുന്ന തയ്യാറെടുപ്പുകളും നിർദ്ദേശങ്ങളുമെല്ലാം മനസിലാക്കാനാണ്.

പവിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് പറയുന്ന പോലെ തന്നെ തീർച്ചയായും പറയേണ്ടവരാണ് ചിത്രത്തിന്റെ ക്യാമറമാനായ സന്തോഷ്‌ ശിവൻ സാർ, സംഗീതം ചെയ്ത ശരത് സാർ. ഇന്നും നമ്മൾ മൂളികൊണ്ടിരിക്കുന്ന പാട്ടുകളുടെ അധിപൻ ആയിട്ടുള്ള ആളാണ് ശരത്തേട്ടൻ. അങ്ങനെ ഒരുപാട് ലെജൻഡറിയായിട്ടുള്ള അഭിനേതാക്കളോടൊപ്പം കരിയർ തുടങ്ങാൻ കഴിഞ്ഞത് എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ഗുണമായിട്ടുണ്ട്.

ALSO READ: ‘ഷൂട്ടിനിടയില്‍ അപ്പന്റെ സിസ്റ്റര്‍ മരിച്ചു, പോയിട്ട് വരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്’: ടൊവിനോ തോമസ്

പവിത്രം ഒരിക്കലും കാലഹരണപ്പെടാത്ത ഒരു സിനിമയാണെന്നും ആ ചിത്രത്തിലൂടെ ഒരു തുടക്കം ലഭിച്ചത് വലിയൊരു ഭാഗ്യമാണ്. ആ സിനിമ ഒരിക്കലും ഔട്ട്‌ഡേറ്റഡാവാത്ത ഒന്നാണ്. കാരണം അതിന്റെ കഥയാണ്. വളരെ കുറച്ച് കഥാപാത്രങ്ങളെയുള്ളൂ. ഇനിയുമൊരു മുപ്പത് വർഷം കഴിഞ്ഞാലും ആ സിനിമ ഇങ്ങനെ തന്നെ നിലനിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News