അല്ലു അർജുനെക്കാൾ ഫാൻ ബേസുണ്ട് ഫഹദിന്? ‘പുഷ്‌പയിൽ അദ്ദേഹത്തിന്റെ എൻട്രിക്ക് കിട്ടിയ കയ്യടി മൂന്നിരട്ടി’: വിനീത് ശ്രീനിവാസൻ

ആദ്യ ചിത്രത്തിൽ തന്നെ പരാജയപ്പെട്ടിട്ടും മലയാള സിനിമയിൽ ഫഹദ് ഫാസിൽ നടത്തിയ തിരിച്ചുവരവ് അഭിനന്ദനാർഹമാണ്. പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്കുള്ള ഫഹദിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകൾ ഒരു ജനപ്രിയ നടൻ എന്ന നിലയിലേക്ക് ഫഹദിനെ വളർത്തിയിരുന്നു. തമിഴിലും തെലുങ്കിലും സമാന പ്രകടനങ്ങളാണ് ഫഹദ് നടത്തിയത്.

ALSO READ: ട്രെൻഡിങ്ങിൽ മമ്മൂക്കയെ പിന്തുടരുന്ന ലാലേട്ടൻ? വാലിബന്റെ പോസ്റ്ററിന് മുൻപിൽ നിന്ന് ഫോട്ടോ, ‘വരാർ’ എന്ന് ക്യാപ്‌ഷൻ

ഫഹദിന് തമിഴ്‌നാട്ടിൽ ഉള്ള ഫാൻബേസിനെ കുറിച്ച് സംസാരിക്കുന്ന വിനീത് ശ്രീനിവാസനറെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. പുഷ്പ സിനിമ ചെന്നെയിൽ വെച്ച് കണ്ടപ്പോൾ തനിക്കുണ്ടായ അനുഭവമാണ് വിനീത് ഒരഭിമുഖത്തിനിടെ പങ്കുവെച്ചത്. ചിത്രത്തിലെ അല്ലു അർജുന്റെ എൻട്രിക്ക് വലിയ സ്വീകരണമാണ്ചെന്നൈയിൽ ലഭിച്ചതെന്നും എന്നാൽ തുടർന്നുവന്ന ഫഹദിന്റെ ഇന്ട്രോയ്ക്ക് അതിന്റെ മൂന്നിരട്ടി ആവേശത്തോടെയുള്ള കയ്യടിയാണ് ഉണ്ടായിരുന്നതെന്ന് വിനീത് പറയുന്നു. ഫഹദ് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറി എന്നതിന്റെ അടയാളമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും ഇപ്പോൾ വ്യക്തമാക്കുന്നത്.

ALSO READ: മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമർപ്പിച്ച പ്രസീത ചാലക്കുടിയ്ക്ക് ഭീഷണി, സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകുമെന്ന് വീഡിയോ

അതേസമയം, ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശമാണ് ഫഹദിന്റേതായി മലയാളത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം. സിനിമയിലെ ഫഹദിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രെൻഡിങ് ആയിരുന്നു. രോമാഞ്ചം എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആണ് ആവേശം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News