അപൂർവം സിനിമകളിൽ ഒന്ന് ; രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ

മികച്ച പ്രതികരണം നേടി ആസിഫ് അലി ചിത്രം ‘രേഖ ചിത്രം’ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. വളരെ പുതുമയുള്ള കഥയാണ് രേഖാചിത്രത്തിന്റേത് എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. അതാണ് രേഖാചിത്രത്തെ മികച്ചതാക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

കൂടാതെ ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയെയും വിനീത് ശ്രീനിവാസൻ പ്രശംസിച്ചു . മാത്രമല്ല ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്നും വിനീത് കുറിച്ചു. മാത്രവുമല്ല ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കളെയും വിനീത് ശ്രീനിവാസൻ പ്രശംസിച്ചു.

‘എഴുത്തിന്റെയും പെർഫോമൻസുകളുടെയും ക്രാഫ്റ്റിൻ്റെയും പേരിലാണ് ഇന്നത്തെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാല്‍ കഥ കൊണ്ട് തന്നെ മികവ് പുലര്‍ത്തുന്ന ചിത്രമാണ് രേഖാചിത്രം. കഥ കൊണ്ട് തന്നെ പുതുമ സമ്മാനിക്കാനാകുന്ന അപൂർവം മികച്ച സിനിമകളിൽ ഒന്നാണ് രേഖാചിത്രം. ഈ സിനിമ നിങ്ങൾ തിയേറ്ററിൽ കാണാതിരിക്കരുത് എന്നാണ് വിനീതിന്റെ പോസ്റ്റ്.

also read: ആരാണ് സത്യനെന്ന് പേരിട്ടതെന്ന് ശ്രീനിയുടെ ചോദ്യം; കള്ളം തീരെ താത്പര്യമില്ലെന്നും അല്ലെങ്കില്‍ കള്ളന്‍ അന്തിക്കാടെന്ന് പേരിടുമായിരുന്നെന്നും തഗ് മറുപടി

അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജോഫിൻ ടി ചാക്കോയുടെ സംവിധാനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here