‘നിത്യ ഓക്കെ ആണ്’, വിനീത് ഭാര്യക്ക് അയച്ച മെസേജിന് മറുപടിയുമായി മകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍. അദ്ദേഹം തന്റെ കുടുംബത്തിലെ പല വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഞ്ച് വയസ്സുകാരന്‍ വിഹാനെക്കുറിച്ചുള്ള വിനീതിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിനീത് ഭാര്യയ്ക്ക് ഫോണില്‍ സന്ദേശമയച്ചപ്പോള്‍ തിരിച്ചു കിട്ടിയ മറുപടിയാണ് ആ പോസ്റ്റിലെ ഉള്ളടക്കം.

കണ്ണൂരില്‍ വിമാനമിറങ്ങിയ ദിവസത്തെ സംഭവമാണ് പോസ്റ്റില്‍ പറയുന്നത്. വിമാനമിറങ്ങുകയാണെന്ന് വിനീത് ദിവ്യക്ക് മെസേജ് ചെയ്തപ്പോള്‍ പെട്ടെന്ന് തന്നെ തിരിച്ച് റിപ്ലൈ കിട്ടി. ‘വിനീത് നിത്യ ഓക്കെ ആണ് , ഇപ്പോള്‍ റെസ്റ്റ് എടുക്കുന്നു’ എന്നായിരുന്നു അത്. ഇംഗ്ലീഷിലായിരുന്നു മറുപടി. പിന്നീടാണ് മെസേജിന് പിന്നില്‍ തന്റെ മകനാണെന്ന് വിനീത് മനസ്സിലാക്കിയത്.

‘അവന്‍ എനിക്കയക്കുന്ന ആദ്യത്തെ ടെക്സ്റ്റ് മെസേജ് ആണിത്. കുട്ടികള്‍ എത്ര പെട്ടെന്നാണ് വലുതാകുന്നതെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു’, എന്നാണ് സംഭവത്തെക്കുറിച്ച് വിനീത് കുറിച്ചത്. ദിവ്യയെ വീട്ടില്‍ എല്ലാവരും നിത്യ എന്നാണ് വിളിക്കുന്നതെന്നും വിനീത് പറഞ്ഞു.

വിനീതിന്റെ പോസ്റ്റിന് കല്യാണി പ്രിയദര്‍ശന്‍, അഹാന കൃഷ്ണ, അര്‍ച്ചനാ കവി, ഡിജോ ജോസ് തുടങ്ങിയവരടക്കം കമന്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News