‘നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാല്‍’, അതെ അത് നടക്കുന്നു; എം ജി ആറിന് മുന്നിൽ പ്രണവും ധ്യാൻ ശ്രീനിവാസനും

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന വിജയ ചിത്രത്തിന് ശേഷം വിശാഖ് സുബ്രമണ്യം നിർമിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനടക്കം നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എം ജി ആറിന് മുൻപിൽ നിൽക്കുന്ന ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.

ALSO READ: ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും, പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്

ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, വിശാഖ് സുബ്രമണ്യം തുടങ്ങിയവർക്കൊപ്പം സിനിമയിലെ അണിയറപ്രവർത്തകർ എല്ലാവരും ഒന്നിച്ചാണ് ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ പാക്കപ്പിനൊപ്പം ധ്യാനിന്റെ പിറന്നാൾ ആഘോഷം കൂടിയാണ് അണിയറപ്രവർത്തർ ആഘോഷിച്ചത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പ്രധാന വിവരങ്ങൾ കൂടി സംവിധായകൻ വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

‘ഇന്ന് പുലർച്ചെ, 2 മണിക്ക്, ധ്യാനിന്റെ ജന്മദിനത്തിൽ, ഞങ്ങൾ വർഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികം അഭിനിവേശമുള്ള ആളുകളുടെ ഒരു കൂട്ടം എനിക്കൊപ്പമുണ്ട് എന്നതിൽ ഞാൻ ദൈവത്തോട് നന്ദിപറയുന്നു. ദിവസേന എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ, സിനിമാ നിർമ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് ഞാൻ കണ്ട ഒരു സിനിമയാണിത്’, വിനീത് ശ്രീനിവാസൻ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News