ഇടയ്ക്കിടെ ബേസില്‍ ഓക്കെയാണോ എന്ന് അന്വേഷിക്കും, കാരണം എല്ലാവര്‍ക്കും പൃഥ്വിരാജ് ആവാന്‍ പറ്റില്ലല്ലോ!: വിനീത് ശ്രീനിവാസന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനായും നടനായും ഗായകനായും മലയാളി മനസില്‍ ഇടംനേടിയ താരം കൂടിയാണ് വിനീത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഓകെയാണോ എന്ന് താന്‍ ഇടക്കിടക്ക് ശ്രദ്ധിക്കുമെന്ന് വിനീത് പറഞ്ഞു.

ബേസിലിന്റെ കാര്യത്തില്‍ എനിക്ക് കുറച്ചധികം ടെന്‍ഷനുണ്ട്. പുറത്ത് നമ്മള്‍ കാണുമ്പോള്‍ ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവന്‍ നല്ലരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അവന്‍ അനുഭവിക്കുന്ന സ്ട്രെസ് നമുക്ക് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവന്‍ ഓക്കോ ആണോ എന്ന് ചോദിക്കുമെന്ന് വിനീത് പറയുന്നു.

‘ബേസിലിന്റെ കാര്യത്തില്‍ എനിക്ക് കുറച്ചധികം ടെന്‍ഷനുണ്ട്. പുറത്ത് നമ്മള്‍ കാണുമ്പോള്‍ ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവന്‍ നല്ലരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അവന്‍ അനുഭവിക്കുന്ന സ്ട്രെസ് നമുക്ക് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവനെ വിളിച്ച് ചോദിക്കും ,എടാ നീ ഓക്കെയാണോ എന്ന്. കാരണം, അവന്‍ ആവശ്യത്തിലധികം വര്‍ക്ക് ചെയ്യുന്നുണ്ട്. അതിനവന്‍ കേപ്പബിളാണ്.

പക്ഷേ അവന്‍ അത്രയധികം വര്‍ക്ക് ചെയ്യുകയാണ്. എല്ലാവര്‍ക്കും പൃഥ്വിരാജാകാന്‍ പറ്റില്ലല്ലോ, അത് വേറൊരു മനുഷ്യനാണ്. നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണത്. പക്ഷേ ബേസില്‍ എന്റെയടുത്ത് തിര എന്ന സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ പാവം പിടിച്ച ഒരു പയ്യനാണ്. അവന്‍ സുപ്രീംലി ടാലന്റഡാണ്. ആ കാര്യത്തില്‍ ഡൗട്ടില്ല. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ഒരാള്‍ ഹാന്‍ഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സ്ട്രെസ് ഉണ്ടല്ലോ, അതിനെപ്പറ്റി അടുത്തുള്ള ഒരാളെന്ന നിലയില്‍ നമ്മള്‍ ചോദിക്കണ്ടേ?,’ വിനീത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk