ടൊവിനോയെ ‘പ്രളയം സ്റ്റാര്‍’ എന്നേ വിളിച്ചിട്ടുള്ളു, എന്നെ ‘ചെന്നൈ സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിളിക്കുന്നത്’: വിനീത് ശ്രീനിവാസന്‍

മലയാളത്തിലെ മുന്‍ നിര യുവഗായകരില്‍ ശ്രദ്ധേയനാണ് വിനീത് ശ്രീനിവാസന്‍. ഗായകന്‍ എന്നതില്‍ ഉപരി നടനും സംവിധായകനുമാണ് താരം. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന സിനിമയിലെ ‘കസവിന്റെ തട്ടമിട്ട് ‘എന്ന ഗാനത്തിലൂടെയാണ് വിനീത് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ് ‘ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കഴിവും വിനീത് തെളിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ട്രോളുകളെപ്പറ്റി വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 2018 എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ‘ചെന്നൈ സൂപ്പര്‍ സ്റ്റാര്‍’ എന്ന രീതിയില്‍ ഉയര്‍ന്ന ട്രോളുകളെപ്പറ്റിയാണ് വിനീത് പറയുന്നത്.

also read :ട്വിറ്ററും കൊണ്ട് നീലക്കിളി പറക്കും;പകരം ‘എക്സ്’ എത്തും; പ്രഖ്യാപനവുമായി മസ്‌ക്

തന്നെയൊന്നും ലൈഫില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ലെന്നം വിനീത് പറയുന്നു. ചെന്നൈ ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ടൊവിനോയ്ക്ക് ഒക്കെ മാക്‌സിമം ‘പ്രളയം സ്റ്റാര്‍’ എന്നേ കിട്ടിയിട്ടുള്ളൂ. തന്നെ ‘ചെന്നൈ സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിളിക്കുന്നത്. വേറെ എന്ത് വേണം?. ഭാര്യ ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. തന്നെ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ചെന്നൈ സ്റ്റാര്‍, ചെന്നൈ സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് താന്‍ അവളോട് പറയുമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

വര്‍ഷങ്ങളായി വിനീത് ശ്രീനിവാസനും കുടുംബവും ചെന്നൈയിലാണ് താമസിച്ചുവരുകയാണ്. അതുകൊണ്ടു തന്നെ വിനീത് ചിത്രങ്ങള്‍ക്ക് ആ നഗരവുമായി ഏറെ ബന്ധങ്ങളും കാണാറുണ്ട്. വിമര്‍ശനങ്ങളെയും ട്രോളുകളെയുമൊക്കെ പക്വതയോടെയും ക്ഷമയുടെയും നിറഞ്ഞ ചിരിയില്‍ കൈകാര്യം ചെയ്യുന്ന ആളാണ് വിനീത്. നിലവില്‍ വിനീതിന്റെ ‘കുറുക്കന്‍’ എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്.

also read :തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News