‘അത് അയച്ചുകൊടുത്തപ്പോൾ ‘ഇറ്റ്സ് ബ്യൂട്ടിഫുള്‍’എന്നാണ് ലാലങ്കിൽ പറഞ്ഞത്’: വിനീത് ശ്രീനിവാസൻ

mohanlal

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ പാട്ട് മോഹന്‍ലാലിന് അയച്ചു കൊടുത്തപ്പോള്‍ ലഭിച്ച മറുപടിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വിനീത് ശ്രീനിവാസൻ.ഒരു അഭിമുഖത്തില്‍ സംസാരിക്കുവേയാണ് വിനീത് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇറ്റ്സ് ബ്യൂട്ടിഫുള്‍’ എന്നായിരുന്നു വർഷങ്ങൾക്ക് ശേഷം സിനിമയയുടെ പാട്ട് അയച്ചു കൊടുത്തപ്പോൾ മോഹൻലാൽ അയച്ച മെസേജ് എന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

also read: ആ സിനിമയിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

ഹൃദയം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ലാലങ്കിള്‍ ലൊക്കേഷനായ കോളേജിൽ വന്നിരുന്നു. അന്ന് അദ്ദേഹം അതിന്റെ ഫുട്ടേജൊക്കെ കണ്ട ശേഷമാണ് പോയത്. എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഒരു ഫുട്ടേജും ലാലങ്കിള്‍ കണ്ടിട്ടില്ല എന്നും വിനീത് പറഞ്ഞു. പ്രണവ് കുറേ കാര്യങ്ങളില്‍ മോഹന്‍ലാലിനെ പോലെ തന്നെയാണെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. ഹൃദയം സിനിമയുടെ പാട്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രണവിന്റെ പെരുമാറ്റം കണ്ടപ്പോൾ അത് സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്. അവന്‍ കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്,’ എന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News