‘ബേസിൽ നീ ഓക്കേ ആണോ? സ്‌ട്രെസ് അറിയാവുന്നതുകൊണ്ട് ഇടക്ക് തിരക്കാറുണ്ട്’

basil

വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബേസിൽ ജോസഫ്. പുതുമയുള്ള അഭിനയ രീതിയും സംവിധാന മികവും എല്ലാം ആളുകൾക്കിടയിൽ ബേസിലിനു വലിയ ഒരു ആരാധകർ സമൂഹത്തെ ഉണ്ടാക്കി. ബേസിലിന്റെ സിനിമകൾ നിരാശപ്പെടുത്തില്ല എന്ന ഉറപ്പും ഹൈപ്പും പ്രേക്ഷകർക്കിടയിൽ ഉണ്ടായി. മാർക്കറ്റിങ്ങിൽ വരെ ബേസിലിന്റെ സിനിമകൾ എന്ന തരംഗം സിനിമാലോകത്ത് ഉണ്ടാക്കി എടുക്കാൻ വളരെ വേഗത്തിൽ കഴിഞ്ഞ താരം കൂടിയാണ് ബേസിൽ.

ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വിനീത് പറഞ്ഞത്.

ബേസിലിന്റെ കാര്യത്തില്‍ തനിക്ക് കുറച്ചധികം ടെന്‍ഷനുണ്ട്, ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവന്‍ നല്ലരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ ബേസിൽ അനുഭവിക്കുന്ന സ്‌ട്രെസ് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവനെ വിളിച്ച് എടാ നീ ഓക്കെയാണോ എന്ന് ചോദിക്കുമെന്നാണ് വിനീത് പറഞ്ഞത്. ബേസിലിന്റെ കാര്യത്തില്‍ തനിക്ക് കൂടുതല്‍ ശ്രദ്ധയുണ്ടെന്നും വിനീത് വ്യക്തമാക്കി.ബേസിൽ ആവശ്യത്തിലധികം വര്‍ക്ക് ചെയ്യുന്നുണ്ടെന്നും അതിനവന്‍ കേപ്പബിളാണ് എന്നുമാണ് വിനീതിന്റെ വാക്കുകൾ.

also read: ‘ആ നടനോട് മീശയോട് സ്വന്തമായുള്ള ആരാധന മാറ്റിവെക്കണമെന്ന് പറഞ്ഞു, അടുത്ത സിനിമയില്‍ അദ്ദേഹം അതനുസരിച്ചു’: ലാല്‍ ജോസ്
ബേസിൽ സുപ്രീംലി ടാലന്റഡാണ്. ആ കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ഒരാള്‍ ഹാന്‍ഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സ്‌ട്രെസ് ഉണ്ടല്ലോ, അതിനെപ്പറ്റി അടുത്തുള്ള ഒരാളെന്ന നിലയില്‍ നമ്മള്‍ ചോദിക്കണ്ടേ?അതാണ് ഇടക്ക് അന്വേഷിക്കുന്നത് എന്നാണ് വിനീത് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk