അതിൽ നിന്നാണ് മനസിലായത് പ്രണവിന് സിനിമയുടെ ഭാഗമാകാൻ സമ്മതമാണെന്ന്, കഥ പൂർത്തിയാക്കാൻ കാത്തുനിന്നില്ല: വിനീത് ശ്രീനിവാസൻ

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലൂടെ പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുകയാണ്. ഹൃദയം സിനിമക്ക് ശേഷമുള്ള ഇരുവരുടെയും പുതിയ സിനിമ ആരാധകരും ആവേശത്തിലാണ്. ഏപ്രിൽ 11 ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ALSO READ:ദില്ലി മദ്യനയ അ‍ഴിമതിക്കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഇന്ന് വിധി പറയും

ഇപ്പോഴിതാ പ്രണവ് ഈ സിനിമയിലേക്ക് എത്തിയ സാഹചര്യം വ്യക്തമാക്കുകയാണ് വിനീത്.
സിനിമയുടെ കഥ പകുതി കേട്ടപ്പോൾ തന്നെ പ്രണവ് സമ്മതിക്കുകയായിരുന്നു എന്നാണ് വിനീത് പറഞ്ഞത്.
സിനിമകൾ സെലക്ട് ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന നടനാണ് പ്രണവ്. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ കഥ പൂർത്തിയാക്കാൻ പ്രണവ് കാത്തുനിന്നില്ല. തന്റെ കഥാപാത്രത്തിനായുള്ള തയാറെടുപ്പുകൾ എപ്പോൾ തുടങ്ങണമെന്നാണ് പ്രണവ് ചോദിച്ചത്. പ്രണവിന് സിനിമയുടെ ഭാഗമാകാൻ സമ്മതമാണെന്ന് അതിൽ നിന്ന് മനസിലായി എന്നാണ് വിനീത് പറഞ്ഞത്.

വിനീത് ശ്രീനിവാസൻ തിരക്കഥയിലും സംവിധാനത്തിലും ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി,അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ പ്രധാന താരങ്ങൾ എല്ലാം ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ടു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News