മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്, അവർ കറക്റ്റ് ഫിറ്റാണ്’: വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയ നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ ധ്യാനും പ്രണവും നിവിൻ പോളിയും വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. ‘അപ്പുവും ധ്യാനും തന്നെ ആ വേഷത്തിൽ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അല്ലെങ്കിൽ ആ സിനിമ നടക്കില്ല. പിന്നെ നിവിൻ. ഇവര് മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ് .
തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നിവിൻ വേണമെന്ന് നിർബന്ധം തോന്നി. അത് അവരെന്റെ കൂട്ടുകാർ ആയതുകൊണ്ടല്ല. ഈ കഥാപാത്രങ്ങൾക്ക് അവർ കറക്റ്റ് ഫിറ്റാണ്,’ എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.

ALSO READ: അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാർ നടപടി; ഇന്ത്യ സഖ്യത്തിന്റെ പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരയിൽ നിന്നും വർഷങ്ങൾക്ക് ശേഷം സിനിമയിൽ എത്തി നിൽക്കുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ അഭിനയത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും പുറത്ത് പറയുന്നത് പോലെയല്ല ധ്യാൻ വർക്കിൽ വളരെ സീരിയസാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർക്ക്‌ ചെയ്യുന്ന സമയത്ത് ധ്യാൻ വലിയ സീരിയസാണ്. പുറമേ സീരിയസായിട്ട് കാണിക്കില്ല. പക്ഷെ ഇത്തിരി കോംപ്ലിക്കേറ്റഡായിട്ടുള്ള സീൻ ആണെങ്കിൽ ഒന്ന് മാറി നിന്ന് റിഹേഴ്സലൊക്കെ ചെയ്ത് നോക്കും. ആരും അറിയാതെയാണ് ചെയ്യുക,’ എന്നും വിനീത് ശ്രീനിവാസൻ ധ്യാനിനെ കുറിച്ച് പറയുന്നു.ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

ALSO READ:സ്വയം ചികിത്സ പാടില്ല; ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here