‘മലയാളത്തിൽ മാറ്റത്തിന്റെ തുടക്കമിട്ടത് ആ മമ്മൂട്ടി ചിത്രം’, ഇന്നും രണ്ടാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു; വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബി യാണെന്ന് വിനീത് ശ്രീനിവാസൻ. അമൽ നീരദ് സിനിമയിലേക്ക് വന്നതിനുശേഷം ആണ് ഇത്തരത്തിൽ ഒരു മാറ്റം മലയാള സിനിമയിൽ വന്നതെന്ന് പറഞ്ഞ വിനീത് ബിഗ് ബി ഒരു ഗെയിം ചേഞ്ചർ സിനിമയാണെന്നും പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിനീതിന്റെ പരാമർശം.

ALSO READ: ‘വിഷുവല്ലേ കുറച്ചു മാസൊക്കെ ആവാം’, അടിയുടെ പൊടിപൂരം തീർക്കാൻ ജോസച്ചായൻ തിയേറ്ററിലേക്ക്; ടർബോ സെക്കന്റ് ലുക്കും റിലീസ് ഡേറ്റും പുറത്ത്

‘ഞാൻ കരുതുന്നു ഇത് അമൽ നീരദ് സിനിമയിലേക്ക് വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത് എന്ന്. അദ്ദേഹം വ്യത്യസ്തമായിട്ടുള്ള ഒരു ഴോണറിലുള്ള സിനിമ മലയാളത്തിൽ കൊണ്ടുവന്നു. അദ്ദേഹം ചെയ്ത സിനിമയാണ് ബിഗ് ബി. എനിക്ക് വ്യക്തിപരമായിട്ട് ഫീൽ ചെയ്യുന്നതാണ്. അതാണ് മലയാള സിനിമയെ മാറ്റിയത്. ഗെയിം ചേഞ്ചർ ആ സിനിമ ആണെന്നാണ് ഞാൻ കരുതുന്നത്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ALSO READ: ‘പ്രതീക്ഷകൾ അവസാനിക്കുന്നില്ല’, സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് എം എ യൂസഫലി

അതേസമയം, ഇറങ്ങി 17 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ കാത്തിരിക്കുന്ന ഒരു രണ്ടാം ഭാഗം ബിഗ് ബിയുടേതാണ്. മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രം അത്രത്തോളം ആരാധകർക്കിടയിൽ വലിയ പ്രീതി പിടിടിച്ചു പറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News