ഹൃദയം തീയേറ്ററില്‍ വര്‍ക്കാവില്ലെന്ന ആ പ്രൊഡ്യൂസറിന്റെ വാക്കുകള്‍ ടെന്‍ഷനുണ്ടാക്കി, ആ സീന്‍ കട്ട് ചെയ്യാന്‍ തീരുമാനിച്ചു; വിനീത് ശ്രീനിവാസന്‍

ഓരോ ചിത്രങ്ങളും പേടിച്ചിട്ടാണ് റിലീസ് ചെയ്യുന്നതെന്ന് വിനീത് ശ്രീനിവാസന്‍. ഓരോ തവണയും നെഞ്ചിടിപ്പാണെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനവലിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീവനിവാസന്‍ തുറന്നുപറഞ്ഞു.

ഹൃദയം റിലീസാകുന്നതിന് മുന്‍പ് അതിലെ പാട്ടുകള്‍ ഒക്കെ കേട്ടിട്ട് ഒരു തെലുങ്ക് സിനിമ മേഖലയിലെ ഒരു പ്രൊഡ്യൂസര്‍ പടത്തിന്റെ റൈറ്റ്‌സ് വാങ്ങിക്കാന്‍ വന്നിരുന്നുവെന്നും ഹൃദയം എന്ന ചിത്രം തിയേറ്ററില്‍ വര്‍ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും വിനീത് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ടെന്‍ഷന്‍ ഉണ്ടാക്കിയെന്നും നേരത്തെ കട്ട് ചെയ്യാനിരുന്ന ചിത്രത്തിലെ ഒരു ഭാഗം കട്ട് ചെയ്യണമെന്ന് ഉറപ്പിച്ചെന്നും വിനീത് പറഞ്ഞു. എന്നാല്‍ കുറേ ആലോചിച്ച ശേഷം തീരുമാനം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ ചിത്രങ്ങളും പേടിച്ചിട്ടാണ് റിലീസ് ചെയ്യുന്നത്. ഓരോ തവണയും നെഞ്ചിടിപ്പാണ്. ഹൃദയം റിലീസാകുന്നതിന് മുന്‍പ് അതിലെ പാട്ടുകള്‍ ഒക്കെ കേട്ടിട്ട് ഒരു തെലുങ്ക് പടത്തിന്റെ പ്രൊഡ്യൂസര്‍ പടത്തിന്റെ റൈറ്റ്‌സ് വാങ്ങിക്കാന്‍ വന്നിരുന്നു. അയാളെ ഞാന്‍ എന്റെ വീട്ടില്‍ വെച്ച് സിനിമ കാണിച്ചുകൊടുത്തു.

പടം കണ്ടിട്ട് പുള്ളി പറഞ്ഞു സിനിമയില്‍ ധാരാളം ഇമോഷണല്‍ മൊമന്റ്സ് ഉണ്ട്. പക്ഷെ അത് തിയേറ്ററില്‍ വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്ന് പുള്ളി പറഞ്ഞു. ‘പടച്ചോനെ പടം രണ്ടുമണിക്കൂറും 53 മിനിറ്റും ഉണ്ട്, എന്ത് ചെയ്യും എന്ന് ഞാന്‍ വിചാരിച്ചു.

ഞാന്‍ അപ്പോള്‍ തന്നെ എഡിറ്റര്‍ രഞ്ജന്‍ ചേട്ടനെ വിളിച്ചു. എന്നിട്ട് എന്തെങ്കിലും കട്ട് ചെയ്യാനുണ്ടോ എന്ന് ചോദിച്ചു. ഒരു സീന്‍ ഏറെക്കുറെ കട്ട് ചെയ്‌തേക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ചേട്ടന്‍ എല്ലാവരെയും വിളിച്ചു ചോദിച്ച് കട്ട് ചെയ്‌തേക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ അടുത്ത ദിവസം കട്ട് ചെയ്യുന്ന തീരുമാനം എടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞുറപ്പിച്ചു. പടം റിലീസ് ചെയ്യാന്‍ നാലഞ്ചുദിവസം മാത്രമാണുള്ളത്.

അന്ന് രാത്രി ഞാന്‍ വീണ്ടും രഞ്ജന്‍ ചേട്ടനെ വിളിച്ചു, ചേട്ടാ അത് കട്ട് ചെയ്യണോ എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞു ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്. ഇത്രയും നാള്‍ അത് കട്ട് ചെയ്യാന്‍ നമുക്ക് തോന്നിയില്ലല്ലോ ഇത് ചിലപ്പോള്‍ നമ്മള്‍ പേടിക്കുന്നതാകുമെന്ന് പുള്ളി പറഞ്ഞു. രാത്രി എന്തായാലും തീരുമാനം എടുക്കണ്ട രാവിലെ ആകട്ടേയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. രാത്രിയില്‍ ഞാന്‍ തീരുമാനങ്ങള്‍ എടുക്കാറില്ല. രാവിലെ ഞങ്ങള്‍ തീരുമാനിച്ചു കട്ട് ചെയ്യേണ്ടെന്ന്,’ വിനീത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News