ഏത് കാലത്തും ഏത് തരത്തിലുള്ള വേഷവും അനായാസേന അവതരിപ്പിക്കാൻ കഴിവുള്ള മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. പ്രായമാകാത്ത അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശം എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് താരപുത്രൻ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സമയത്തെ കുറിച്ചും പ്രായത്തെ കുറിച്ചും ഒപ്പം മമ്മൂട്ടിയെ കുറിച്ചും വിനീത് പറഞ്ഞത്.
വിനീത് ശ്രീനിവാസൻ പറയുന്നു
കുട്ടികൾ പെട്ടെന്ന് വളരുമല്ലോ. നമ്മൾ കുട്ടിയായിരുന്ന സമയത്ത് പത്ത് വർഷം എന്നത് പത്ത് തന്നെയായി ഫീൽ ചെയ്തിട്ടുണ്ട്. പക്ഷെ ഞാനൊരു അച്ഛനായതിന് ശേഷം കഴിഞ്ഞ എഴു വർഷം ഒരു റോക്കറ്റ് പോലെയാണ് പോയത്. നമ്മൾ കുഞ്ഞായിരുന്ന സമയത്ത് നമുക്ക് ഫീൽ ചെയ്തിരുന്ന സമയവും നമ്മൾ വലുതാകുമ്പോൾ ഫീൽ ചെയുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ട്.
ഇനി അടുത്ത പത്തുവർഷവും വേഗത്തിൽ അങ്ങ് തീർന്നുപോവും. കുറെ സിനിമകൾ ചെയ്യുക എന്നതിനേക്കാൾ വർക്കുകൾ കുറച്ചിട്ട് എപ്പോഴും ഇവിടെ ഉണ്ടാവുക എന്നതാണ്. ആരോഗ്യമുണ്ടെങ്കിൽ നമുക്ക് ഏത് കാലത്തും സിനിമ ചെയ്യാം. ആരോഗ്യം ഉണ്ടായാൽ മതി. ആരോഗ്യവും ആരോഗ്യമുള്ള മനസുമുണ്ടെങ്കിൽ നമുക്ക് ഏത് കാലത്തും സിനിമ ചെയ്യാം. ക്ലിന്റി സ്റ്റുഡിനെ കാണുന്നില്ലേ, മാർട്ടിൻ സ്കോസസി. അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നിൽ. മമ്മൂട്ടി അങ്കിളിനെ കാണുന്നില്ലേ. എന്റമ്മോ വേറേ ഉദാഹരണം എന്തിനാണ്. 73ലും ടോപ്പ് ഓഫ് ദി ഗെയിമിലാണ്. വേറേ എന്തുവേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here