‘പ്രണവിനെ കുറിച്ച് ആളുകൾ തെറ്റിദ്ധരിച്ചതാണ്, സത്യത്തില്‍ അവൻ അങ്ങനെയല്ല, എനിക്ക് അടുത്തറിയാം: വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാലിന് അഭിനയത്തോട് താത്പര്യമില്ല എന്ന ആളുകളുടെ ചിന്ത തെറ്റാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ഇരുവരും ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ കുറിച്ച് സംസാരിച്ചത്. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിനീതും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

വിനീത് ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറയുന്നു

ALSO READ: ‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഏത് നേരത്തും ഇനി സാറയെ വിളിക്കാം’, പുത്തൻ സാങ്കേതിക വിദ്യയുമായി ലോകാരോഗ്യ സംഘടന

പ്രണവിന് അഭിയിക്കാന്‍ താത്പര്യമില്ലെന്നുള്ളത് പലരുടെയും തെറ്റായ ധാരണയാണ്. അവന് അഭിനയിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ അവന് ഇഷ്ടമല്ലത്തത് സ്റ്റാര്‍ഡമാണ്. എപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കണമെന്നുള്ളതും ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അവന് ഇഷ്ടമല്ല. ഒരു ജിപ്‌സി മോഡാണ് അവന്‍. സഞ്ചാരിയാണവന്‍ എപ്പോഴും.

ALSO READ: ‘ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല’, ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ്: ബ്ലെസി പറയുന്നു

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്ന ഒരാളാണ് അവന്‍. അവന്റെ ബാക്കി ഇഷ്ടങ്ങള്‍ പോലെ ഒന്നാണ് അഭിനയവും. അവന്‍ റോക്ക് ക്ലൈംബ് ചെയ്യുന്ന അതേ പാഷനോടെയാണ് അഭിനയിക്കുന്നതും. അതേ പാഷനോടെയാണ് അവന്‍ മ്യൂസിക് കമ്പോസ് ചെയ്യുന്നതും, പാട്ടുകള്‍ എഴുതുന്നതും. ഇതെല്ലാം അവന് ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രക്ക് മനസിലായതുകൊണ്ടാണ് ഞാന്‍ ഈ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News