‘ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ പറ്റിയുള്ള ഒരു പുസ്തകമുണ്ട്, അത് വായിച്ചിട്ട് ഉറങ്ങാന്‍ പറ്റിയിരുന്നില്ല’, തിര പോലൊരു സിനിമ ചെയ്യാത്തതിന്റെ കാരണങ്ങൾ

തന്റെ സ്ഥിരം ടെംപ്ലേറ്റിൽ നിന്ന് മാറി വിനീത് ശ്രീനിവാസൻ ചെയ്ത സിനിമയാണ് തിര. ഒരുപക്ഷെ വിനീതിന്റെ മികച്ച സിനിമയായി നിരൂപകർ വിലയിരുത്തുന്നതും തിരയെ തന്നെയാണ്. എന്നാൽ രണ്ടാം ഭാഗത്തെ ഉണ്ടാകും എന്ന് പറഞ്ഞ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ഒന്നും തന്നെ പിന്നീട് ഉണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു ചിത്രം ചെയ്യാനുള്ള താല്പര്യം ഇപ്പോഴില്ല എന്ന് പിന്നീട വിനീത് തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് തിര പോലൊരു ചിത്രം പിന്നീട് ചെയ്തില്ല എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് വിനീത്.

ALSO READ: അവർ ഒന്നിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ അതിന് അനുവദിക്കില്ല: സുചിത്ര

വിനീത് പറഞ്ഞത്

അതുപോലെ ഡാര്‍ക്ക് ആയിട്ടുള്ള ഏരിയയിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് തിര പോലൊരു സിനിമ പിന്നീട് ചെയ്യാത്തത്. തിരയുടെ കഥക്ക് വേണ്ടി ഒരുപാട് റിസര്‍ച്ച് ചെയ്തിരുന്നു. അനുരാധാ കൊയ്‌രാളാ, സുനിതാ കൃഷ്ണന്‍, സൊമാലി മാം ഇവരുമായിട്ടൊക്കെ സംസാരിച്ചിരുന്നു. ഹ്യൂമന്‍ ട്രാഫിക്കിങ്ങ് എന്ന വിഷയത്തില്‍ വര്‍ഷങ്ങളായി ഇടപെടുന്ന ആള്‍ക്കാരാണ് അവരൊക്കെ. ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ ബേസ് ചെയ്ത് സൊമാലി മാമിന്റെ ഒരു പുസ്തകമുണ്ട്. അതിന്റെ കുറച്ച് പേജുകള്‍ വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയിരുന്നില്ല.

ALSO READ: ‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

സത്യം പറഞ്ഞാല്‍ റിയാലിറ്റിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പേടിയുള്ള ഒരാളാണ് ഞാന്‍. ആ അവസ്ഥയില്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ വലിയ പാടാണ്. അതില്‍ നിന്ന് എസ്‌കേപ്പാകാന്‍ വേണ്ടിയാണ് മ്യൂസിക്, ആര്‍ട്ട്, എന്നീ കാര്യങ്ങളെ നമ്മള്‍ ഡിപ്പെന്‍ഡ് ചെയ്യുന്നത്. എന്റെ സിനിമയില്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഈ എസ്‌കേപ്പിസമാണ്,’ വിനീത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News