ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ വന്നാൽ സ്ഫോടനാത്മകമാകുമെന്ന് വിനീത് ശ്രീനിവാസൻ

ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ വന്നാൽ എനർജിറ്റിക് ആണെന്ന് വിനീത് ശ്രീനിവാസൻ. ചാപ്പാ കുരിശിലും, ട്രാഫിക്കിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുവെന്നും, അന്ന് മുതലേ ഷൈനുമായി നല്ല ബന്ധമാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ALSO READ: ‘വിഴിഞ്ഞത്ത് സെപ്റ്റംബർ 24ന് ആദ്യ കപ്പലെത്തും, കപ്പലെത്തുക ചൈനയിൽ നിന്ന്’; മന്ത്രി അഹമ്മദ് ദേവർകോവിൽ

‘അന്ന് ഷൈൻ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. അപ്പോൾ സമീർ താഹിർ പറയുമായിരുന്നു ഷൈൻ ഗദ്ദാമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെന്ന്. പുള്ളി ക്യാമറയ്ക്ക് മുൻപിൽ എങ്ങനെ നിൽക്കണം എന്നൊക്കെ പറഞ്ഞു തരുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് പുള്ളിക്ക് അഭിനയിക്കാമല്ലോ എന്ന്’, വിനീത് ശ്രീനിവാസൻ പറഞ്ഞു.

ALSO READ: മരിച്ചിട്ടില്ല, ജീവനോടെയുണ്ട് ;ഒരു വർഷത്തിന് ശേഷം അമ്മയെ കണ്ട സന്തോഷം പങ്കുവെച്ച് ബാല

അതേസമയം, ഷൈൻ സെറ്റിൽ ഉണ്ടെങ്കിൽ ഒരു ഐറ്റം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. അദ്ദേഹം വന്നാൽ സെറ്റ് മുഴുവൻ സ്ഫോടനാത്മകമാകുമെന്നും അദ്ദേഹം പ്രത്യേക എനർജിയുള്ള മനുഷ്യനാണെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News